ബഹ്റൈനിൽ ഇന്ത്യൻ തൊഴിലാളികൾക്ക് കരാർ കമ്പനികളിൽ നിന്ന് ശമ്പളം കിട്ടാത്ത പ്രശ്നം എംബസി ഇടപെട്ടു പരിഹരിച്ചെന്ന് സ്ഥാനപതി പിയൂഷ് ശ്രീവാസ്തവ അറിയിച്ചു. ഇന്ത്യൻ എംബസിയുടെ ഓപ്പൺ ഹൗസിലാണ് ഇന്ത്യൻ സ്ഥാനപതി ഇക്കാര്യം അറിയിച്ചത്.
കരാർ കമ്പനിയായ അസിലോൺ, മഗ്നം ഷിപ് കെയർ കമ്പനി എന്നിവിടങ്ങളിലെ ഇന്ത്യക്കാരുടെ ശമ്പള പ്രശ്നത്തിനാണ് പരിഹാരമായത്. ബഹ്റൈനിൽ മരിച്ചവർക്കുള്ള നഷ്ടപരിഹാരത്തുകയും എംബസിയുടെ ഇടപെടലിനെ തുടർന്ന് ബന്ധുക്കൾക്ക് ലഭിച്ചു.
ജയിലുകളിൽ കഴിയുന്ന 16 പേർക്ക് സാമ്പത്തിക സഹായം നൽകി. ഒരാൾക്ക് നാട്ടിലേക്ക് വിമാന ടിക്കറ്റ് നൽകിയതായും പിയൂഷ് ശ്രീവാസ്തവ കൂട്ടിച്ചേർത്തു.