ബഹ്റൈനിൽ വൈദ്യുതി, ജല ഉപഭോക്താകൾക്കായി പുതിയ ബില്ലിങ് സംവിധാനം

Update: 2023-01-22 08:45 GMT

ബഹ്റൈനിൽ വൈദ്യുതി, ജല ഉപഭോക്താകൾക്കായി പുതിയ ബില്ലിങ് സംവിധാനം നടപ്പാക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി ആവിഷ്‌കരിച്ച പുതിയ ബില്ലിങ് രീതി ഫെബ്രുവരി ആദ്യം മുതലാണു നടപ്പിലാക്കുക. പൂർണമായും ഡിജിറ്റൽ വൽക്യത ബില്ലിംഗ് രീതി നടപ്പിലാക്കുന്നതിലൂടെ വൈദ്യുതി, ജല ഉപയോഗത്തിൻറെ ബില്ലുകൾ കൂടുതൽ സുതാര്യവും ക്യത്യവുമാക്കാനാണു ലക്ഷ്യമിടുന്നത്. 

പുതിയ ഉപഭോക്തൃ സേവന സംവിധാനവും ക്യത്യത ഉറപ്പു വരുത്തിയ ബില്ലിങ് രീതിയുമാണു ഏർപ്പെടുത്തുക.അതോറിറ്റിയുടെ സേവനം കൂടുതൽ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണു ഈ പരിഷ്‌കാരം. ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചായിരിക്കും പുതിയ ബില്ലിങ് സംവിധാനം നടപ്പിലാക്കുകയെന്നും ബില്ലുകൾ ഉപഭോക്താക്കൾക്ക് കൂടുതൽ വ്യക്തത നൽകുന്ന രീതിയിലായിരിക്കും തയാറാക്കുകയെന്നും അധിക്യതർ അറിയിച്ചു 

Tags:    

Similar News