ഭിക്ഷ യാചിച്ച പ്രവാസിയെ പിടികൂടിയ സി ഐ ടിയുടെ കയ്യിൽ കടിച്ച് പ്രവാസി

Update: 2022-10-12 04:16 GMT


മനാമ : ബഹ്റൈനിലെ പള്ളിക്കു മുൻപിൽ യാചന നടത്തിയ പാകിസ്ഥാൻ പൗരൻ പൊലീസ് ഉദ്യോഗസ്ഥനെ കടിച്ച കേസിൽ വിചാരണ തുടങ്ങി. 29 വയസുകാരനെതിരെയാണ് ഹൈ ക്രിമിനല്‍ കോടതിയില്‍ നടപടി തുടങ്ങിയത്. ബഹ്റൈനിലെ ഒരു പള്ളിയ്ക്ക് മുന്നിലിരുന്ന് യാചിക്കുകയായിരുന്ന ഇയാളെ കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ചപ്പോഴാണ് സിഐഡി ഉദ്യോഗസ്ഥനെ കടിക്കുകയും തുടര്‍ന്ന് മര്‍ദിക്കുകയും ചെയ്‍തത്.

 പാവപ്പെട്ട കുടുംബത്തില്‍ നിന്നു വന്ന ആളാണെന്നും പണമില്ലാത്തത് കൊണ്ടാണ് യാചിച്ചതെന്നും ഇയാള്‍ കോടതിയില്‍ പറഞ്ഞു. പള്ളിയ്ക്ക് മുന്നില്‍ ഭിക്ഷയെടുക്കുകയായിരുന്ന തന്നെ തടഞ്ഞത് പൊലീസ് ഉദ്യോഗസ്ഥനാണെന്ന് മനസിലായില്ലയെന്നും,ഉദ്യോഗസ്ഥന്‍ സാധാരണ വേഷത്തിലായിരുന്ന കാരണമാണ് താൻ ഇങ്ങനെ പ്രതികരിച്ചതെന്നും പ്രതി പറഞ്ഞു.അടുത്ത് വന്നശേഷം ഉദ്യോഗസ്ഥൻ താന്‍ സിഐഡി ആണെന്ന് പറഞ്ഞുവെങ്കിലും വിശ്വസിച്ചില്ല എന്നും പ്രതി പറഞ്ഞു.

തനിക്ക് പണം തരാൻ തുടങ്ങിയ വ്യക്തിയെ സി ഐ ടി തടഞ്ഞപ്പോൾ താൻ പരിഭ്രാന്തിയിൽ താന്‍ അയാളുടെ വിരലുകളില്‍ കടിക്കുകയും തള്ളി നിലത്തിടുകയുമായിരുന്നു. എന്താണ് ചെയ്യേണ്ടതെന്ന് അറിയില്ലായിരുന്നു. പണമില്ലാത്തത് കൊണ്ടാണ് യാചിച്ചത് എന്നും ഇയാള്‍ കോടതിയില്‍ പറഞ്ഞു.

നിയമവിരുദ്ധമായ പ്രവൃത്തികള്‍ നടക്കുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് തങ്ങള്‍ അവിടെയെത്തിയതെന്ന് മര്‍ദനമേറ്റ പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. കേസ് തിങ്കളാഴ്ച പരിഗണിക്കാനായി മാറ്റിവെച്ചു.

Similar News