രൂപയുടെ മൂല്യം കൂപ്പുകുത്തി ; യുഎഇ ദിർഹത്തിൻ്റെ മൂല്യം റെക്കോർഡിൽ

Update: 2025-02-04 09:45 GMT

രൂ​പ​യു​ടെ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും കു​റ​ഞ്ഞ നി​ര​ക്കി​ലേ​ക്ക്​ മൂ​ല്യം കൂ​പ്പു​കു​ത്തി​യ​തോ​ടെ യു.​എ.​ഇ ദി​ർ​ഹ​ത്തി​ന്‍റെ വി​നി​മ​യ​നി​ര​ക്ക്​ റെ​ക്കോ​ഡ്​ നി​ല​യി​ൽ. തി​ങ്ക​ളാ​ഴ്ച ദി​ർ​ഹ​ത്തി​ന്‍റെ വി​നി​മ​യ നി​ര​ക്ക് 23.70 ഇ​ന്ത്യ​ൻ രൂ​പ​യും ക​ട​ന്ന്​ മു​ന്നേ​റി.

ഇ​തോ​ടെ പ്ര​വാ​സി​ക​ൾ​ക്ക്​ നാ​ട്ടി​ലേ​ക്ക് പ​ണ​മ​യ​ക്കാ​നു​ള്ള അ​നു​യോ​ജ്യ സാ​ഹ​ച​ര്യ​മാ​ണ്​ രൂ​പ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. ജ​നു​വ​രി 20ന്​ ​ശേ​ഷം അ​ൽ​പം വി​നി​മ​യ നി​ര​ക്ക്​ കു​റ​ഞ്ഞി​രു​ന്നു. എ​ന്നാ​ലി​ത്​ സാ​ധാ​ര​ണ മാ​സാ​ന്ത ശ​മ്പ​ളം ല​ഭി​ക്കു​ന്ന സ​മ​യ​മാ​യ​പ്പോ​ൾ വ​ർ​ധി​ച്ച​ത്​ ആ​ശ്വാ​സ​ക​ര​മാ​ണ്. ശ​മ്പ​ളം കി​ട്ടി തു​ട​ങ്ങി​യ​തി​ന്റെ തൊ​ട്ടു​പി​റ​കെ എ​ത്തി​യ ക​റ​ൻ​സി നി​ര​ക്ക് വ​ർ​ധ​ന പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​ൻ ഒ​രു​ങ്ങു​ക​യാ​ണ് മി​ക്ക​വ​രും. അ​തേ​സ​മ​യം രൂ​പ​യു​ടെ മൂ​ല്യം കു​റ​ഞ്ഞ​ത്​ നാ​ട്ടി​ൽ വി​ല​ക്ക​യ​റ്റ​ത്തി​ന്​ കാ​ര​ണ​മാ​കു​മെ​ന്ന ആ​ശ​ങ്ക പ്ര​വാ​സി​ക​ൾ പ​ങ്കു​വെ​ക്കു​ന്നു​ണ്ട്. അ​തേ​സ​മ​യം, നാ​ട്ടി​ൽ ബാ​ങ്ക് ലോ​ണും മ​റ്റും അ​ട​ച്ചു​വീ​ട്ടാ​നു​ള്ള പ്ര​വാ​സി​ക​ൾ​ക്ക് വി​നി​മ​യ നി​ര​ക്ക്​ വ​ർ​ധ​ന ആ​ശ്വാ​സ​ക​ര​മാ​ണ്.

അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ്​ ഡോ​ണ​ൾ​ഡ്​ ട്രം​പി​ന്‍റെ പു​തി​യ പ​രി​ഷ്കാ​ര​ങ്ങ​ൾ അ​ട​ക്ക​മു​ള്ള കാ​ര​ണ​ങ്ങ​ളാ​ണ്​ രൂ​പ​യു​ടെ മൂ​ല്യ​മി​ടി​യാ​ൻ കാ​ര​ണ​മാ​യ​ത്. ചൈ​ന, കാ​ന​ഡ, മെ​ക്സി​ക്കോ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ൾ​ക്ക് ഇ​റ​ക്കു​മ​തി തീ​രു​വ ഏ​ർ​പ്പെ​ടു​ത്താ​നു​ള്ള ട്രം​പി​ന്റെ നീ​ക്ക​മാ​ണ് രൂ​പ​യു​ടെ ത​ക​ർ​ച്ച​ക്ക് പ്ര​ധാ​ന കാ​ര​ണ​മാ​യ​ത്. ഓ​ഹ​രി വി​പ​ണി​ക​ളി​ലും ഇ​തി​ന്റെ പ്ര​തി​ഫ​ല​ന​മു​ണ്ടാ​യി. ക​ഴി​ഞ്ഞ മാ​സം ഇ​ന്ത്യ​ൻ ഓ​ഹ​രി വി​പ​ണി​യി​ൽ​നി​ന്ന് നി​ക്ഷേ​പ​ക​രു​ടെ പി​ൻ​മാ​റ്റ​മാ​ണ് രൂ​പ​യു​ടെ മൂ​ല്യ​ത്തി​ന് തി​രി​ച്ച​ടി​യാ​യ​ത്. പു​തി​യ സാ​ഹ​ച​ര്യ​ത്തി​ൽ രൂ​പ​യു​ടെ മൂ​ല്യം ഇ​നി​യും ഇ​ടി​യാ​നു​ള്ള സാ​ധ്യ​ത വി​ദ​ഗ്ധ​ർ പ​ങ്കു​വെ​ക്കു​ന്നു​ണ്ട്. അ​ങ്ങ​നെ​യെ​ങ്കി​ൽ ദി​ർ​ഹ​ത്തി​ന്‍റെ വി​നി​മ​യ നി​ര​ക്ക്​ വ​രും ദി​വ​സ​ങ്ങ​ളി​ൽ വീ​ണ്ടും വ​ർ​ധി​ക്കു​ക​യും ചെ​യ്യും.

ദി​ർ​ഹ​ത്തി​ന്​ സ​മാ​ന രീ​തി​യി​ൽ മു​ഴു​വ​ൻ ഗ​ൾ​ഫ് ക​റ​ൻ​സി​ക​ളു​ടെ​യും രൂ​പ​യു​മാ​യു​ള്ള വി​നി​മ​യ മൂ​ല്യം ഉ​യ​ർ​ന്നി​ട്ടു​ണ്ട്. ബ​ഹ്​​റൈ​ൻ ദീ​നാ​റി​ന്​ 231.09 രൂ​പ, സൗ​ദി റി​യാ​ലി​ന്​ 23.20 രൂ​പ, കു​വൈ​ത്ത്​ ദീ​നാ​റി​ന്​ 282.01രൂ​പ, ഖ​ത്ത​ർ റി​യാ​ലി​ന്​ 23.89രൂ​പ, ഒ​മാ​ൻ റി​യാ​ലി​ന്​ 226.12രൂ​പ എ​ന്നി​ങ്ങ​നെ​യാ​ണ്​ തി​ങ്ക​ളാ​ഴ്ച രേ​ഖ​പ്പെ​ടു​ത്തി​യ വി​നി​മ​യ നി​ര​ക്ക്.

Tags:    

Similar News