യുഎഇയിൽ ആഗസ്റ്റ് എട്ടു വരെ മഴ മുന്നറിയിപ്പ്; അൽ ഐനിൽ ആലിപ്പഴ വീഴ്ച

Update: 2024-08-06 06:28 GMT

കനത്ത ചൂടിന് ആശ്വാസമായി ആഗസ്റ്റ് അഞ്ചു മുതൽ എട്ട് വരെ യുഎഇയുടെ വിവിധ ഭാഗങ്ങളിൽ മഴ ലഭിക്കുമെന്ന് പ്രവചിച്ച് ദേശീയ കാലാവസ്ഥ നിരീക്ഷണകേന്ദ്രം (എൻ.സി.എം). തിങ്കളാഴ്ച അൽ ഐനിലെ വിവിധ ഭാഗങ്ങളിൽ ചെറിയ മഴയും ആലിപ്പഴവർഷവും ഉണ്ടായി. ആലിപ്പഴം വീഴുന്ന വിഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ ചിലർ പങ്കുവെച്ചിട്ടുണ്ട്.

അതേസമയം, അടുത്ത ഏതാനും ദിവസങ്ങളിൽ ആകാശം ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും വടക്ക്, കിഴക്കൻ മേഖലകളിൽ ഇടവിട്ടുള്ള മഴക്ക് സാധ്യതയുണ്ടെന്നും എൻ.സി.എം അറിയിച്ചു.

വടക്ക് കിഴക്ക് ഭാഗത്തുനിന്നും തെക്ക് കിഴക്ക് ഭാഗത്തേക്ക് ചെറിയ കാറ്റ് വീശാനും സാധ്യതയുണ്ട്. കാറ്റിൽ പൊടിപടലങ്ങൾ അന്തരീക്ഷത്തിലേക്ക് ഉയരാൻ സാധ്യതയുള്ളതിനാൽ ദൃശ്യപരത കുറയും. അറേബ്യൻ ഗൾഫിൽ ചെറുതും വലുതുമായ തിരകൾ കാണാനാവും. ഒമാൻ കടൽ ചൊവ്വാഴ്ച പ്രക്ഷുബ്ധമാകുമെന്നും എൻ.സി.എ മുന്നറിയിപ്പ് നൽകി.

Tags:    

Similar News