ദു​ബൈയിൽ ഡെ​ലി​വ​റി റൈ​ഡ​ർ​മാ​ർ​ക്ക്​ മെ​ട്രോ, ബ​സ്​ സ്​​റ്റേ​ഷ​നു​ക​ളി​ൽ പ്ര​​ത്യേ​ക ഇ​രി​പ്പി​ടം

Update: 2024-09-13 07:44 GMT

വേ​ന​ൽ ചൂ​ടി​ൽ ആ​ശ്വാ​സം പ​ക​ർ​ന്ന്​ എ​മി​റേ​റ്റി​ലെ ഡെ​ലി​വ​റി റൈ​ഡ​ർ​മാ​ർ​ക്ക്​ കൂ​ടു​ത​ൽ വി​ശ്ര​മ​സ്ഥ​ല​ങ്ങ​ൾ ഒ​രു​ക്കി ദു​ബൈ റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി (ആ​ർ.​ടി.​എ). ദു​ബൈ​യി​ലു​ട​നീ​ള​മു​ള്ള എ​ല്ലാ മെ​ട്രോ, ബ​സ്​ സ്​​റ്റേ​ഷ​നു​ക​ളി​ലു​മാ​ണ്​​ വി​ശ്ര​മ​ത്തി​നാ​യി ഇ​രി​പ്പി​ടം മാ​റ്റി​വെ​ച്ചി​രി​ക്കു​ന്ന​ത്.

യൂ​നി​ഫോം ധ​രി​ച്ച എ​ല്ലാ ഡെ​ലി​വ​റി റൈ​ഡ​ർ​മാ​ർ​ക്കും​ ഉ​ച്ച​ക്ക്​ 12 മു​ത​ൽ മൂ​ന്നു മ​ണി​വ​രെ ഈ ​സ്ഥ​ല​ങ്ങ​ളി​ൽ വി​ശ്ര​മി​ക്കാ​മെ​ന്ന്​ ആ​ർ.​ടി.​എ അ​റി​യി​ച്ചു. സ​മൂ​ഹ മാ​ധ്യ​മ പ്ലാ​റ്റ്​​ഫോ​മി​ലൂ​ടെ​യാ​ണ്​ ആ​ർ.​ടി.​എ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ദു​ബൈ​യി​ലെ ജ​ന​ജീ​വി​ത​ത്തി​ൽ നി​ർ​ണാ​യ​ക​മാ​യ പ​ങ്കു​വ​ഹി​ക്കു​ന്ന ജ​ന​വി​ഭാ​ഗ​മെ​ന്ന നി​ല​യി​ൽ ഡെ​ലി​വ​റി റൈ​ഡ​ർ​മാ​രു​ടെ ജീ​വി​ത സാ​ഹ​ച​ര്യ​ങ്ങ​ൾ കൂ​ടു​ത​ൽ മെ​ച്ച​പ്പെ​ടു​ത്തു​ക​യാ​ണ്​ പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം.

Tags:    

Similar News