പഴക്കം ചെന്ന മെട്രോയുടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി ദുബൈ ആർടിഎ

Update: 2024-12-10 10:31 GMT

പ​ഴ​ക്കം ചെ​ന്ന മെ​ട്രോ ട്രെ​യി​​നു​ക​ളു​ടെ​യും ട്രാ​ക്കു​ക​ളു​ടെ​യും അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ പൂ​ർ​ത്തി​യാ​ക്കി ദു​ബൈ റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി (ആ​ർ.​ടി.​എ). 189 കി​ലോ​മീ​റ്റ​ർ നീ​ള​ത്തി​ൽ റെ​ഡ്, ഗ്രീ​ൻ ലൈ​നു​ക​ളു​ടെ ഗ്രൈ​ൻ​ഡി​ങ്ങും 79 ട്രെ​യി​​നു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ളു​മാ​ണ്​ പൂ​ർ​ത്തി​യാ​യ​ത്. മെ​ട്രോ ആ​സ്തി​ക​ളു​ടെ സു​ര​ക്ഷ​യും സു​സ്ഥി​ര​ത​യും കാ​ര്യ​ക്ഷ​മ​ത​യും വ​ർ​ധി​പ്പി​ക്കാ​ൻ ല​ക്ഷ്യ​മി​ട്ട്​ ന​ട​ത്തു​ന്ന വാ​ർ​ഷി​ക അ​റ്റ​കു​റ്റ​പ്പ​ണി​ക​ളു​ടെ ഭാ​ഗ​മാ​യാ​ണ്​ ന​ട​പ​ടി​യെ​ന്ന്​ ആ​ർ.​ടി.​എ അ​റി​യി​ച്ചു.

ഉ​പ​യോ​ഗ​വും ഘ​ർ​ഷ​ണ​വും മൂ​ലം ട്രാ​ക്കു​ക​ളി​ലു​ണ്ടാ​വു​ന്ന തേ​യ്മാ​നം പ​രി​ഹ​രി​ക്കു​ന്ന​തി​ന്​​ ഗ്രൈ​ൻ​ഡി​ങ്​ ന​ട​ത്തു​ക​യാ​ണ്​ ചെ​യ്ത​ത്​. ഇ​തു​വ​ഴി റെ​യി​ൽ പാ​ള​ങ്ങ​ളു​ടെ സം​ര​ക്ഷ​ണം ഉ​റ​പ്പു​വ​രു​ത്താ​നാ​വും. 16 ഗ്രൈ​ൻ​ഡി​ങ്​ സ്​​റ്റോ​ണു​ക​ളു​ള്ള ഏ​റ്റ​വും ആ​ധു​നി​ക​മാ​യ ഉ​പ​​ക​ര​ണ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചാ​യി​രു​ന്നു പ്ര​വൃ​ത്തി​ക​ൾ. പ്ര​ത്യേ​ക പ​രി​ശീ​ല​നം ല​ഭി​ച്ച ജീ​വ​ന​ക്കാ​രെ​ ഇ​തി​നാ​യി നി​യോ​ഗി​ച്ചി​രു​ന്നു. റെ​യി​ൽ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളു​ടെ ദീ​ർ​ഘ​കാ​ല സു​ര​ക്ഷ​യും കാ​ര്യ​ക്ഷ​മ​ത​യും ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നൊ​പ്പം ചെ​ല​വ്​ കു​റ​ക്കു​ക​യെ​ന്ന​തും ഇ​തു​വ​ഴി ല​ക്ഷ്യ​മി​ടു​ന്നു.

ദു​ബൈ മെ​ട്രോ ആ​രം​ഭം​ മു​ത​ൽ 15 ല​ക്ഷം കി​ലോ​മീ​റ്റ​ർ ഓ​ട്ടം പൂ​ർ​ത്തി​യാ​ക്കി​യ 79 ട്രെ​യി​​നു​ക​ളി​ലാ​ണ്​ ന​വീ​ക​ര​ണ പ്ര​വൃ​ത്തി​ക​ൾ ന​ട​ത്തി​യ​ത്. തേ​യ്മാ​നം സം​ഭ​വി​ച്ച യ​ന്ത്ര​ഭാ​ഗ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ മാ​റ്റി​സ്ഥാ​പി​ക്കു​ക​യും കേ​ടു​പാ​ടു​ക​ൾ തീ​ർ​ക്കു​ക​യു​മാ​ണ്​ ചെ​യ്ത​ത്. ഇ​ത്ത​രം സ​മ​ഗ്ര​മാ​യ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ട്രെ​യി​​നു​ക​ളു​ടെ ല​ഭ്യ​ത​യും കൃ​ത്യ​നി​ഷ്​​ഠ​യും​ 99.7 ശ​ത​മാ​ന​മാ​യി ഉ​യ​ർ​ത്താ​ൻ സ​ഹാ​യി​ക്കു​ന്ന​താ​യി ആ​ർ.​ടി.​എ റെ​യി​ൽ ഏ​ജ​ൻ​സി​യു​ടെ റെ​യി​ൽ മെ​യി​ന്‍റ​ന​ൻ​സ്​ ഡ​യ​റ​ക്ട​ർ ഹ​സ​ൻ അ​ൽ മു​ത​വ പ​റ​ഞ്ഞു.

Tags:    

Similar News