ഏഴ് ഐഎസ്ഒ അംഗീകരം നേടി ദുബൈ മുനിസിപ്പാലിറ്റി

Update: 2024-07-11 10:34 GMT

മി​ക​വി​ന്‍റെ ഐ.​എ​സ്.​​ഒ അം​ഗീ​കാ​രം നേ​ടി ദു​ബൈ മു​നി​സി​പ്പാ​ലി​റ്റി​യു​ടെ ഏ​ഴ്​ വി​ഭാ​ഗ​ങ്ങ​ൾ. പ​രി​സ്ഥി​തി സം​ര​ക്ഷ​ണം, ഊ​ർ​ജ നി​യ​ന്ത്ര​ണം, ഭ​ര​ണ​നി​ർ​വ​ഹ​ണം, ഇ​ന്‍റേ​ണ​ൽ ഓ​ഡി​റ്റി​ങ്, എ​ൻ​ജി​നീ​യ​റി​ങ്​ കോ​​ൺ​ട്രാ​ക്ട്​ മാ​നേ​ജ്​​മെ​ന്‍റ്, ഐ.​ടി ഗ​വേ​ണ​ൻ​സ്, സു​സ്ഥി​ര​ത​യും സം​ര​ക്ഷ​ണ​വും തു​ട​ങ്ങി​യ മേ​ഖ​ല​ക​ൾ​ക്കാ​ണ്​ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ ഓ​ർ​ഗ​നൈ​സേ​ഷ​ൻ ഓ​ഫ് സ്റ്റാ​ൻ​ഡ​ഡൈ​സേ​ഷ​ൻ (ഐ.​എ​സ്.​ഒ) അം​ഗീ​കാ​ര​വും ബ്രി​ട്ടീ​ഷ്​ സ്റ്റാ​ൻ​ഡ​ഡൈ​സേ​ഷ​ൻ സ്​​പെ​സി​ഫി​ക്കേ​ഷ​നും​ ല​ഭി​ച്ച​തെ​ന്ന്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

മി​ഡി​ൽ ഈ​സ്റ്റി​ൽ ഈ ​നേ​ട്ടം കൈ​വ​രി​ക്കു​ന്ന ആ​ദ്യ മു​നി​സി​പ്പാ​ലി​റ്റി​യാ​ണ്​ ദു​ബൈ മു​നി​സി​പ്പാ​ലി​റ്റി. ഇ​ന്‍റേ​ണ​ൽ ഓ​ഡി​റ്റി​ന്​ ഐ.​എ​സ്.​ഒ 19011 അം​ഗീ​കാ​ര​മാ​ണ്​ ല​ഭി​ച്ച​ത്. മി​ക​ച്ച ഭ​ര​ണ നി​ർ​വ​ഹ​ണ​ത്തി​ന്​ ഐ.​എ​സ്.​ഒ 37000 അം​ഗീ​കാ​ര​വും പ​രി​സ്ഥി​തി സം​ര​ക്ഷ​ണ സം​വി​ധാ​ന​ത്തി​ന്​ ഐ.​എ​സ്.​ഒ 14001 സ​ർ​ട്ടി​ഫി​ക്കേ​ഷ​നും​ ല​ഭി​ച്ചു.

ഊ​ർ​ജ സം​ര​ക്ഷ​ണ​ത്തി​നും നി​യ​ന്ത്ര​ണ സം​വി​ധാ​ന​ത്തി​നും ഐ.​എ​സ്.​ഒ 50001 സ​ർ​ട്ടി​ഫി​ക്കേ​ഷ​നും നൂ​ത​ന​മാ​യ മാ​നേ​ജ്​​മെ​ന്‍റ്​ സം​വി​ധാ​ന​ങ്ങ​ൾ ന​ട​പ്പി​ലാ​ക്കി​യ​തി​ന്​ ഐ.​എ​സ്.​ഒ 56002 സ​ർ​ട്ടി​ഫി​ക്കേ​ഷ​നും ഐ.​ടി ഗ​വേ​ണ​ൻ​സി​ന്​ ഐ.​എ​സ്.​ഒ 38500 സ​ർ​ട്ടി​ഫി​ക്കേ​ഷ​നും ല​ഭി​ച്ച​താ​യി ദു​ബൈ മു​നി​സി​പ്പാ​ലി​റ്റി ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ദാ​വൂ​ദ്​ അ​ൽ ഹ​ജ്​​രി പ​റ​ഞ്ഞു. നൂ​ത​ന ആ​ശ​യ​ങ്ങ​ൾ ന​ട​പ്പി​ലാ​ക്കു​ന്ന​തി​ൽ മു​നി​സി​പ്പാ​ലി​റ്റി കാ​ണി​ക്കു​ന്ന പ്ര​തി​ബ​ദ്ധ​ത​യു​ടെ തെ​ളി​വാ​ണ്​ അ​ന്താ​രാ​ഷ്ട്ര അം​ഗീ​കാ​ര​ങ്ങ​ൾ എ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags:    

Similar News