യു.​എ.​ഇ പാ​സ് ത​ട്ടി​പ്പു​ക​ൾ​ക്കെ​തി​രെ ദു​ബൈ ഇ​മി​ഗ്രേ​ഷ​ന്‍റെ മു​ന്ന​റി​യി​പ്പ്

Update: 2024-09-11 07:10 GMT

സർക്കാർ ഉദ്യോഗസ്ഥരെന്ന വ്യാജേന യു.എ.ഇ പാസിൻറെ ലോഗിൻ കോഡുകൾ തട്ടിയെടുക്കുന്ന സൈബർ സംഘത്തിനെതിരെ മുന്നറിയിപ്പുമായി ദുബൈ ഇമിഗ്രേഷൻ. തട്ടിപ്പുകാർ വ്യാജ സന്ദേശങ്ങളിലൂടെ യു.എ.ഇ പാസിൻറെ ലോഗിൻ വിവരങ്ങൾ ചോദിച്ചറിയുകയും തുടർന്ന് ഒ.ടി.പി പങ്കുവെക്കാൻ ആവശ്യപ്പെടുകയുമാണ് ചെയ്യുന്നത്.

പൊതുജനങ്ങൾ യാതൊരു കാരണവശാലും അപരിചിതരുമായി തങ്ങളുടെ യു.എ.ഇ പാസ് ലോഗിൻ വിവരങ്ങളോ ഒ.ടി.പി നമ്പറുകളോ പങ്കിടരുതെന്ന് ഇമിഗ്രേഷൻ വകുപ്പ് അധികൃതർ ആവശ്യപ്പെട്ടു. അടുത്തിടെ, ഇത്തരം തട്ടിപ്പുകൾക്കിരയായ ചിലരുടെ പരാതികൾ ലഭിച്ചതിനെ തുടർന്നാണ് ഇമിഗ്രേഷൻ വകുപ്പ് മുന്നറിയിപ്പ് നൽകിയത്. ഇത്തരത്തിലുള്ള തട്ടിപ്പിനിരയാകുമെന്ന സംശയം തോന്നിയാൽ ഉടൻ തന്നെ ടോൾഫ്രീ നമ്പറായ 8005111ൽ വിളിക്കണമെന്നും അധികൃതർ അറിയിച്ചു.

Tags:    

Similar News