ദുബായ് ഫിറ്റ്നസ് ചലഞ്ച് ; മെട്രോ പുലർച്ചെ 3.30 വരെ പ്രവർത്തിക്കും

Update: 2022-11-05 13:25 GMT


ദുബായ് :  ദുബായ് ഫിറ്റ്നസ് ചലഞ്ചിനോടനുബന്ധിച്ച് പ്രധാന പൊതുഗതാഗത മാർഗമായ ദുബായ് മെട്രോ കൂടുതൽ സമയം പ്രവർത്തിക്കുമെന്ന് ആർ ടി എ അറിയിച്ചു. നവംബർ 6, 20 തിയ്യതികളിൽ ദുബായ് മെട്രോ പുലർച്ചെ 3. 30 വരെ പ്രവർത്തിക്കും. ദുബായ് ഫിറ്റ്നസ് ചലഞ്ചിൽ പങ്കെടുക്കുന്നവരുടെ യാത്ര സുഗമമാക്കുന്നതിന് വേണ്ടിയായണ് മെട്രോ അധിക സമയം പ്രവർത്തിക്കുന്നതെന്നും അധികൃതർ അറിയിച്ചു. നിലവിൽ ചില സ്റ്റേഷനുകളിൽ 11 മണി വരെയും, ചില സ്റ്റേഷനുകളിൽ 12 മണി വരെയുമാണ് മെട്രോ പ്രവർത്തിക്കുന്നത്

Similar News