സന്നദ്ധ പ്രവർത്തനം പ്രോത്സാഹിപ്പിക്കാൻ വോളണ്ടിയർ വർക്ക് ലൈസൻസ് പ്രോഗ്രാമുമായി ദുബായ് ഇമിഗ്രേഷൻ

Update: 2024-11-27 10:39 GMT

സന്നദ്ധ സേവന പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കാനും സമൂഹത്തിന് അർത്ഥവത്തായ സംഭാവന നൽകാനും ലക്ഷ്യമിട്ട് ദുബായ് ഇമിഗ്രേഷൻ വിഭാഗം (GDRFA) വോളണ്ടിയർ വർക്ക് ലൈസൻസ് പ്രോഗ്രാം സംഘടിപ്പിച്ചു

ഈ പദ്ധതിയുടെ ഭാഗമായുള്ള പ്രത്യേക പരിശീലന പരിപാടികൾ ഫോർവേഡ് മാനേജ്മെന്റ് കൺസൾട്ടിംഗ്, സോഷ്യൽ എന്റർപ്രൈസസ് യു കെ എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിച്ചുവെന്നും പഠന പരിശീലനം പൂർത്തീകരിച്ച 20 ജീവനക്കാർക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തുവെന്നും അധികൃതർ അറിയിച്ചു.

പ്രോഗ്രാമിലൂടെ സന്നദ്ധ പ്രവർത്തനങ്ങൾക്കാവശ്യമായ നൂതന കഴിവുകളും അന്തർദേശീയ നിലവാരത്തിലുള്ള പ്രായോഗിക പരിജ്ഞാനവും പങ്കുവെച്ചതായി ജിഡിആർഎഫ്എയിലെ ഇൻസ്റ്റിറ്റ്യൂഷണൽ സപ്പോർട്ട് അഫയേഴ്‌സ് അസിസ്റ്റൻറ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ അബ്ദുൽ സമദ് ഹുസൈൻ സുലൈമാൻ അൽ ബലൂഷി പറഞ്ഞു. പ്രോഗ്രാം യുഎഇയുടെ പൈതൃകത്തെയും സാമൂഹിക പ്രതിബദ്ധതകളെയും ശക്തിപ്പെടുത്തുന്നതിന് ഏറെ പ്രാധാന്യമുള്ളതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പ്രോഗ്രാമിൽ വൈവിധ്യമാർന്ന ശിൽപശാലകളും സംവേദനാത്മക പ്രഭാഷണങ്ങളും ഉൾപ്പെടുത്തി. ഫലപ്രദമായ ആശയവിനിമയം, നേതൃത്വം, വോളണ്ടിയർ പ്രോജക്ട് മാനേജ്മെന്റ് എന്നിവയിൽ കഴിവുകൾ വികസിപ്പിക്കാൻ രൂപകൽപ്പന ചെയ്ത കോഴ്സുകൾ പ്രോഗ്രാമിനെ സമ്പന്നമാക്കി. സന്നദ്ധ പ്രവർത്തകരുടെ വിജയഗാഥകളുടെ പ്രചോദനം പങ്കുവെക്കുകയും സന്നദ്ധ സേവന രംഗത്ത് ഉള്ള വെല്ലുവിളികൾ ചർച്ച ചെയ്യുകയും ചെയ്ത സെഷനുകളും ഇതുമായി ബന്ധപ്പെട്ട് നടന്നു

യുഎഇയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളുമായി ബന്ധപ്പെട്ട് ഈ പദ്ധതി സമൂഹത്തിലെ ഗുണക്കാരമായ പ്രവർത്തനങ്ങളെ മികച്ച രീതിയിൽ പിന്തുണക്കാൻ സഹായിക്കും.ഇതിലൂടെ ജീവനക്കാരെ സമൂഹത്തിന്റെ ശക്തമായ ഭാഗമാക്കുകയും സാമൂഹിക വ്യവസ്ഥയിൽ ഗുണകരമായ മാറ്റങ്ങൾ വരുത്തുകയും ചെയ്യുമെന്ന് അദ്ദേഹം പ്രത്യാശിച്ചു.

Tags:    

Similar News