യുഎഇയിൽ ഇന്ന് മുതൽ മഴയ്ക്ക് സാധ്യത ; ശക്തമായ കാറ്റും ഉണ്ടാകുമെന്ന് മുന്നറിയിപ്പ്

Update: 2024-11-27 11:13 GMT

ബു​ധ​നാ​ഴ്ച മു​ത​ൽ വെ​ള്ളി​യാ​ഴ്ച വ​രെ മൂ​ന്നു ദി​വ​സം രാ​ജ്യ​ത്ത്​ ശ​ക്​​ത​മാ​യ കാ​റ്റും മ​ഴ​യും ഉ​ണ്ടാ​കു​മെ​ന്ന്​ ദേ​ശീ​യ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം (എ​ൻ.​സി.​എം) മു​ന്ന​റി​യി​പ്പ് ന​ൽ​കി.

ര​ണ്ട്​ വ്യ​ത്യ​സ്ത കാ​ലാ​വ​സ്ഥ​ക​ളാ​ണ്​ ഈ ​ദി​വ​സ​ങ്ങ​ളി​ൽ അ​നു​ഭ​വ​പ്പെ​ടു​ക. ഉ​പ​രി​ത​ല​ത്തി​ലും ഉ​യ​ർ​ന്ന ത​ല​ത്തി​ലും അ​നു​ഭ​വ​പ്പെ​ടു​ന്ന വ്യ​ത്യ​സ്ത കാ​ലാ​വ​സ്ഥ മൂ​ലം ​മേ​ഘ​ങ്ങ​ൾ രൂ​പ​പ്പെ​ടാ​നി​ട​യാ​ക്കു​ന്ന​താ​ണ്​ മ​ഴ​ക്ക്​ കാ​ര​ണ​മാ​കു​ന്ന​ത്. ബു​ധ​നാ​ഴ്ച രാ​ത്രി​യോ​ടെ പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല​ക​ളി​ൽ ​മ​ഴ​മേ​ഘ​ങ്ങ​ൾ രൂ​പ​പ്പെ​ടും.ഇ​ങ്ങ​നെ രൂ​പ​പ്പെ​ടു​ന്ന മേ​ഘ​ങ്ങ​ൾ കി​ഴ​ക്ക്​ ഭാ​ഗ​ത്തേ​ക്ക്​ വ്യാ​പി​ച്ച്​ തീ​ര​പ്ര​ദേ​ശ​ങ്ങ​ൾ, ദ്വീ​പു​ക​ൾ, വ​ട​ക്ക്, കി​ഴ​ക്ക്​ പ്ര​ദേ​ശ​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക്​ സ​ഞ്ച​രി​ക്കു​ക​യും ചെ​യ്യും.

ഇ​തി​ന്‍റെ ഫ​ല​മാ​യി വ്യാ​ഴാ​ഴ്ച പ​ല​യി​ട​ങ്ങ​ളി​ലും മ​ഴ ല​ഭി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ട്. മ​ഴ വ്യാ​പ​ക​മാ​യി​ല്ലെ​ങ്കി​ലും തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും വ​ട​ക്ക്, കി​ഴ​ക്ക​ൻ മേ​ഖ​ല​ക​ളി​ലും ദി​വ​സം മു​ഴു​വ​ൻ മ​ഴ അ​നു​ഭ​വ​പ്പെ​ടാം. വെ​ള്ളി​യാ​ഴ്​​ച ഉ​ച്ച​ക്കു​ശേ​ഷം മേ​ഘ​ങ്ങ​ൾ കു​റ​ഞ്ഞു​വ​രു​ക​യും കാ​ലാ​വ​സ്ഥ ​മെ​ച്ച​പ്പെ​ടു​ക​യും ചെ​യ്യും. ത​ൽ​ഫ​ല​മാ​യി മ​ഴ കു​റ​യു​ക​യും ചെ​യ്യു​മെ​ന്ന്​ എ​ൻ.​സി.​എം അ​റി​യി​ച്ചു.

മ​ഴ​യോ​ടൊ​പ്പം പൊ​ടി​പ​ല​ട​ങ്ങ​ളോ​ടു​കൂ​ടി​യ കാ​റ്റി​നും സാ​ധ്യ​ത​യു​ണ്ട്. അ​തേ​സ​മ​യം, മ​ഴ പെ​യ്യു​ന്ന​തോ​ടെ ബു​ധ​നാ​ഴ്ച മു​ത​ൽ ത​ണു​ത്ത കാ​ലാ​വ​സ്ഥ അ​നു​ഭ​വ​പ്പെ​ട്ട്​ തു​ട​ങ്ങു​മെ​ന്നും എ​ൻ.​സി.​എം വ്യ​ക്​​ത​മാ​ക്കി. എ​ങ്കി​ലും വെ​ള്ളി​യാ​ഴ്ച​യോ​ടെ മാ​ത്ര​മേ കൂ​ടു​ത​ൽ ത​ണു​പ്പ്​ അ​നു​ഭ​വ​പ്പെ​ട്ടു​തു​ട​ങ്ങൂ. ഈ ​ദി​വ​സ​ങ്ങ​ളി​ൽ ക​ട​ൽ പ്ര​ക്ഷു​ബ്ധ​മാ​യി​രി​ക്കും. വ്യാ​ഴാ​ഴ്ച അ​റേ​ബ്യ​ൻ ഗ​ൾ​ഫ്​ ക​ട​ൽ ക്ഷോ​ഭി​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ മീ​ൻ​പി​ടി​ത്ത​ക്കാ​ർ ശ്ര​ദ്ധി​ക്ക​ണം.

Tags:    

Similar News