പുതുക്കിയ പ്രവേശന നിയമവുമായി യുഎഇ : വിസ ആവശ്യമില്ലാത്ത യാത്രക്കാര്‍ രോഗരഹിത സർട്ടിഫിക്കറ്റ് ഹാജരാക്കണം.

Update: 2022-10-20 11:43 GMT


യുഎഇ : യുഎഇൽ പ്രവേശിക്കുന്നതിന് വിസ ആവശ്യമില്ലാത്ത രാജ്യങ്ങളിലെ പൗരന്മാർ രോഗ രഹിത സർട്ടിഫിക്കറ്റുകൾ ഹാജരാക്കണം. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി യാണ് അറിയിപ്പ് നൽകിയിരിക്കുന്നത്. രാജ്യത്തേക് പ്രവേശിക്കുമ്പോൾ കാണിക്കേണ്ട രേഖകളായ ഒറിജിനൽ പാസ്സ്പോർട്ടിനും, കളർ ഫോട്ടോക്കും പുറമെയാണിതെന്ന് ഇമറാത്ത് അൽ യൂം റിപ്പോര്‍ട്ട് ചെയ്യുന്നു.

വിസ അപേക്ഷകളിൽ വ്യക്തികൾ പ്രതിപാദിച്ചിരിക്കുന്ന വിവരങ്ങൾക് അനുസൃതമായി നിർബന്ധമായോ, താൽക്കാലികമായോ ഹാജരാക്കേണ്ട രേഖകൾ വ്യത്യാസപ്പെട്ടിരിക്കും. പ്രവേശന നിയമത്തെക്കുറിച്ചുള്ള വിശദ വിവരങ്ങൾ വെബ്സൈറ്റ്, സ്മാർട്ട് അപ്ളിക്കേഷനുകൾ, കസ്റ്റമർ സെന്ററുകൾ, ടൈപ്പിംഗ് സെന്ററുകൾ എന്നിവിടങ്ങളിൽ ലഭ്യമാണ്.

Similar News