യു എ ഇ പൗരന്റെ ഹൃദയം ഇനി തുടിക്കുന്നത് സൗദി അറേബ്യയിൽ

Update: 2022-11-03 13:55 GMT


യു എ ഇ : യുഎഇയിൽ മസ്തിഷ്‌ക മരണം സംഭവിച്ചയാളുടെ ഹൃദയം സൗദി അറേബ്യയിൽ 50 വയസ്സുള്ള രോഗിക്ക് പുതു ജീവൻ നൽകി.അബുദാബിയിൽ മസ്തിഷ്‌ക മരണം സംഭവിച്ചയാളുടെ കുടുംബം റിയാദിലെ ഹൃദയസ്തംഭനം ബാധിച്ച രോഗിക്ക് ഹൃദയം ദാനം ചെയ്യുകയായിരുന്നു. കൃത്യ സമയത്തിനുള്ളിൽ എയർ ആംബുലൻസ് വഴി ഹൃദയം യു എ ഇ യിൽ നിന്നും സൗദി അറേബ്യയിൽ എത്തിച്ചു.ശാസ്ത്രക്രിയ വിജയകരമായി പൂർത്തീകരിച്ചതിനെതുടർന്ന് 50 കാരൻ പുതു ജീവിതത്തിലേക്ക് പിച്ച വെക്കുന്നു.

അവയവ ദാനത്തിന് മരിച്ചയാളുടെ ബന്ധുക്കളുടെ അംഗീകാരം നേടിയ ശേഷം,സൗദി കിംഗ് ഫൈസൽ സ്‌പെഷ്യലിസ്റ്റ് ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്ററിൽ നിന്നുള്ള മെഡിക്കൽ സംഘം അബുദാബി ക്ലീവ്‌ലാൻഡ് ക്ലിനിക്കിലെത്തി ശസ്ത്രക്രിയ നടത്തുകയായിരുന്നു.

അവയവദാന പ്രക്രിയ ഏകദേശം നാല് മിനിറ്റോളം നീണ്ടുനിന്നു.തുടർന്ന് റിയാദിലെത്തിച്ച അവയവം 4 മണിക്കൂറിനുള്ളിൽ ആശുപത്രിയിൽ എത്തിച്ചു. പൂർണ സജ്ജരായ സാങ്കേതിക സംഘവും മെഡിക്കൽ ഇവാക്വേഷൻ ടീമും ചേർന്നാണ് ഹൃദയം സൗദി ആശുപത്രിയിൽ എത്തിച്ചത്.

Similar News