ഐൻ ദുബായിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ അവസാനിച്ചിട്ടില്ല,താത്കാലിക അടച്ചുപൂട്ടൽ തുടരും

Update: 2022-10-26 07:49 GMT

 

യു എ ഇ : ഐൻ ദുബായുടെ താൽക്കാലിക അടച്ചുപൂട്ടൽ കാലയളവ് 2023 ആദ്യ പാദം വരെ നീട്ടുംമെന്ന് അധികൃതർ അറിയിച്ചു.ലോകത്തിലെ ഏറ്റവും ഉയരം കൂടിയ വിനോദ സവാരി നിരീക്ഷണ ചക്രമാണിത്.നിർമ്മാണ പ്രവർത്തനങ്ങൾ അവസാനിക്കാത്തത് മൂലമാണ് അടച്ചുപൂട്ടൽ തുടരുന്നത്.

പുനരാരംഭ തീയതി നിശ്ചയിച്ചുകഴിഞ്ഞാൽ, കൂടുതൽ പ്രഖ്യാപനം നടത്തുമെന്നും അധികൃതർ അറിയിച്ചു.ലോകമെമ്പാടുമുള്ള സന്ദർശകർക്കായി പുതിയതും ആവേശകരവുമായ ആകർഷണങ്ങളോടെ ആയിരിക്കും ഐൻ ദുബായ് വീണ്ടും തുറക്കുക.

ലോകത്തിലെ ഏറ്റവും വലുതും ഉയരമുള്ളതുമായ നിരീക്ഷണ ചക്രമാണ് ഐൻ ദുബായ്.ലണ്ടൻ ഐയുടെ ഇരട്ടി ഉയരമാണ് ഇതിനുള്ളത്.ബ്ലൂവാട്ടർ ദ്വീപിൽ സ്ഥിതി ചെയ്യുന്ന ജയന്റ് വീൽ കഴിഞ്ഞ വർഷം ഒക്ടോബർ 21 ന് പൊതുജനങ്ങൾക്കായി തുറന്നിരുന്നു.

ഐൻ ദുബായിലെ ബോഗികളിൽ ഇരുന്നുകൊണ്ട് സന്ദർശകർക്ക് അറേബ്യൻ ഗൾഫിനു മുകളിലൂടെയുള്ള കാഴ്ചകൾ അടക്കം ദുബായുടെ 360 ഡിഗ്രി കാഴ്ചകൾ കാണാൻ സാധിക്കും.48 ആഡംബര ക്യാബിനുകളിൽ , ഓരോന്നിലും 40 അതിഥികൾക്ക് ഇരിപ്പിടമുണ്ട്.ഒരുതവണ ഇതിൽ കയറി ഇറങ്ങുന്നതിനു 38 മിനിറ്റ് എടുക്കും.

Similar News