എ ഐ ക്യാമ്പസ് തുറന്ന് ദുബൈ ; പ്രതീക്ഷിക്കുന്നത് 500 ടെക് കമ്പനികളെ

Update: 2024-05-19 10:08 GMT

നി​ർ​മി​ത ബു​ദ്ധി (എ.​ഐ), സാ​​ങ്കേ​തി​ക​വി​ദ്യ നി​ർ​മാ​ണ​ ക​മ്പ​നി​ക​ൾ​ക്കാ​യി ദു​ബൈ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ ഫി​നാ​ൻ​ഷ്യ​ൽ സെ​ന്‍റ​റി​ൽ (ഡി.​ഐ.​എ​ഫ്.​സി) ആ​രം​ഭി​ച്ച ദു​ബൈ എ.​ഐ കാ​മ്പ​സി​ന്‍റെ ഒ​ന്നാം ഘ​ട്ടം ഉ​ദ്​​ഘാ​ട​നം ചെ​യ്തു.​ ശ​നി​യാ​ഴ്ച ക്യാമ്പ​സി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ദു​ബൈ കി​രീ​ടാ​വ​കാ​ശി​യും എ​ക്സി​ക്യൂ​ട്ടി​വ്​ കൗ​ൺ​സി​ൽ ചെ​യ​ർ​മാ​നു​മാ​യ ശൈ​ഖ്​ ഹം​ദാ​ൻ ബി​ൻ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂ​മാ​ണ്​ ഉ​ദ്​​ഘാ​ട​നം നി​ർ​വ​ഹി​ച്ച​ത്. മി​ഡി​ൽ ഈ​സ്റ്റി​ലേ​യും വ​ട​ക്കേ ആ​ഫ്രി​ക്ക​യി​ലേ​യും ഏ​റ്റ​വും വ​ലി​യ ഐ.​ടി ഹ​ബ്ബാ​ണി​ത്​. നി​ർ​മി​ത​ബു​ദ്ധി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ആ​പ്ലി​ക്കേ​ഷ​നു​ക​ളു​ടെ നി​ർ​മാ​ണം ത്വ​രി​ത​പ്പെ​ടു​ത്താ​നു​ള്ള ദു​ബൈ​യു​ടെ വാ​ർ​ഷി​ക പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ്​ പു​തി​യ കേ​ന്ദ്ര​ത്തി​ന്‍റെ നി​ർ​മാ​ണം.

എ.​ഐ അ​ൽ​ഗോ​രി​ത​ങ്ങ​ൾ പ​രി​ശീ​ലി​പ്പി​ക്കു​ന്ന​തി​നാ​യി സ്റ്റാ​ർ​ട്ട​പ്പു​ക​ൾ​ക്ക് സൂ​പ്പ​ർ ക​മ്പ്യൂ​ട്ട​റു​ക​ൾ പ്ര​വ​ർ​ത്തി​പ്പി​ക്കാ​ൻ ക​ഴി​യു​ന്ന അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളാ​ണ്​ ഇ​വി​ടെ ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. കൂ​ടാ​തെ അ​ടു​ത്ത ത​ല​മു​റ​യി​ലെ എ.​ഐ ക​മ്പ​നി​ക​ളു​ടെ വ​ള​ർ​ച്ച​യെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന് പി​ന്തു​ണ ന​ൽ​കു​ന്ന നി​യ​മ​നി​ർ​മാ​ണം ന​ട​ത്തു​ക​യും ചെ​യ്യു​മെ​ന്ന്​ ഉ​ദ്​​ഘാ​ട​ന ശേ​ഷം​ ശൈ​ഖ്​ ഹം​ദാ​ൻ എ​ക്സി​ൽ പ​ങ്കു​വെ​ച്ച പോ​സ്റ്റി​ൽ വ്യ​ക്ത​മാ​ക്കി. പു​തി​യ ഐ.​ടി ഹ​ബ്ബി​ലൂ​ടെ ലോ​ക​ത്താ​ക​മാ​ന​മു​ള്ള 500ല​ധി​കം ക​മ്പ​നി​ക​ളെ ആ​ക​ർ​ഷി​ക്കു​ക​യാ​ണ് ദു​ബൈ​യു​ടെ​ ല​ക്ഷ്യം.

ഇ​തു​വ​ഴി 3000 തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ പു​തു​താ​യി സൃ​ഷ്ടി​ക്ക​പ്പെ​ടും. 2028ഓ​ടെ ക്യാമ്പ​സി​ന്‍റെ വ​ലു​പ്പം ഒ​രു ല​ക്ഷം ച​തു​ര​ശ്ര അ​ടി​യാ​യി വി​പു​ല​പ്പെ​ടു​ത്തും. അ​തോ​ടൊ​പ്പം ഐ.​ടി മേ​ഖ​ല​യി​ലെ പ്ര​മു​ഖ ക​മ്പ​നി​ക​ളു​മാ​യി ആ​ഗോ​ള ത​ല​ത്തി​ൽ സ​ഹ​ക​ര​ണം ഉ​റ​പ്പു​വ​രു​ത്തു​ക​യും ചെ​യ്യു​മെ​ന്ന്​ അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. പ​ത്തു വ​ർ​ഷ​ത്തി​നു​ള്ളി​ൽ ദു​ബൈ​യു​ടെ സ​മ്പ​ദ്​​വ്യ​വ​സ്ഥ​യി​ലേ​ക്ക്​ ഡി​ജി​റ്റ​ൽ പ​രി​വ​ർ​ത്ത​ന പ​ദ്ധ​തി​ക​ളി​ൽ നി​ന്നു​ള്ള സം​ഭാ​വ​ന 10,000 കോ​ടി ദി​ർ​ഹ​മാ​ക്കി മാ​റ്റു​ക​യെ​ന്ന ദു​ബൈ സാ​മ്പ​ത്തി​ക അ​ജ​ണ്ട 33യു​മാ​യി ചേ​ർ​ന്നു​നി​ൽ​ക്കു​ന്ന​താ​ണ്​ പു​തി​യ സം​രം​ഭ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags:    

Similar News