വ്യാജ സ്വദേശിവത്കരണം നടത്തിയ 1370 സ്വകാര്യ സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി യുഎഇ മാനവ വിഭവ ശേഷി, എമിറടൈസേഷൻ മന്ത്രാലയം. 2022 ആദ്യ പകുതി മുതൽ 2024 മേയ് 16 വരെ നടത്തിയ പരിശോധന യിൽ സ്വകാര്യ കമ്പനികൾ 2,170 പൗരൻമാരെ വ്യാജമായി നിയമിച്ചതായി കണ്ടെത്തിയിട്ടുണ്ട്. എമിറൈറ്റസേഷൻ ടാർഗറ്റ്' മറികടക്കുന്നതിനായാണ് സ്ഥാപനങ്ങൾ വ്യാജ സ്വദേശി നിയമങ്ങൾ നടത്തുന്നത്. നിയമലംഘനം കണ്ടെത്തിയ കമ്പനികളിൽ നിന്ന് 20,000 മുതൽ ലക്ഷം ദിർഹം വരെയാണ് പിഴ ചുമത്തിയത്.ഇമാറാത്തികളുടെ സഹകരണത്തോടെ നടത്തുന്ന ഇത്തരം നിയമലംഘനങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പു നൽകി.