മഞ്ഞുമ്മല്‍ ബോയ്സ് കണ്ട അനുഭവം പങ്കുവെച്ച് 'ഗുണ' സംവിധായകന്‍

Update: 2024-03-01 07:50 GMT

മഞ്ഞുമ്മല്‍ ബോയ്സ് കണ്ട അനുഭവം പങ്കുവെക്കുകയാണ് സന്താനഭാരതി. ഗുണ ചിത്രീകരിക്കുമ്പോള്‍ ആ ഗുഹ ഇത്ര അപകടം പിടിച്ച സ്ഥലമാണെന്ന് തങ്ങള്‍ക്ക് അറിയുമായിരുന്നില്ലെന്ന് അദ്ദേഹം പറയുന്നു. സിനിമാ വികടന് നല്‍കിയ അഭിമുഖത്തിലാണ് സന്താനഭാരതിയുടെ പ്രതികരണം.

"​ഗുണ കേവ് പശ്ചാത്തലമാക്കി ഒരു സിനിമ വന്നിട്ടുണ്ടെന്നും തിയറ്ററില്‍ നന്നായി പോകുന്നുണ്ടെന്നുമൊക്കെ എന്നോട് ചിലര്‍ പറഞ്ഞിരുന്നു. രണ്ട് ദിവസം മുന്‍പാണ് ഞാന്‍ സിനിമ കണ്ടത്. പടം എനിക്ക് വളരെ ഇഷ്ടപ്പെട്ടു. ആ ​ഗുഹ ഇത്ര അപകടം പിടിച്ച സ്ഥലമാണെന്ന് ഈ സിനിമ കണ്ടപ്പോഴാണ് ഞങ്ങള്‍ക്ക് മനസിലായത്. ​ഗുണ ചിത്രീകരിക്കുന്ന സമയത്ത് അക്കാര്യത്തെക്കുറിച്ച് ആര്‍ക്കും അത്ര അറിവുണ്ടായിരുന്നില്ലെന്ന് തോന്നുന്നു. സമൂഹത്തിലെ ഒരു വലിയ വിഭാ​ഗത്തെ സംബന്ധിച്ചും അങ്ങനെ തന്നെയാണ്.

പലരും എന്നോട് ചോദിച്ചു, സാര്‍ എങ്ങനെയാണ് അവിടെ പോയി ​ഗുണ ഷൂട്ട് ചെയ്തത് എന്ന്. ​മഞ്ഞുമ്മല്‍ ബോയ്‍സില്‍ ​ഗുണയിലെ പാട്ട് എത്തിയപ്പോള്‍ മൊത്തം തിയറ്ററും കൈയടി ശബ്ദത്താല്‍ മുഖരിതമായി. എനിക്ക് രോമാഞ്ചമുണ്ടായി അപ്പോള്‍. കണ്ണി നിറഞ്ഞു. 34 വര്‍ഷത്തിന് ശേഷം മറ്റൊരു ചിത്രത്തിലൂടെ വരുന്ന അതിന്‍റെ റെഫറന്‍സിന് ഇത്രയും കൈയടി കിട്ടുമ്പോള്‍ ആ സിനിമയുടെ മൂല്യം ഒന്ന് ആലോചിച്ച് നോക്കൂ", സന്താനഭാരതി തന്‍റെ സന്തോഷം പങ്കുവെക്കുന്നു.

 

Tags:    

Similar News