ഉത്തരധ്രുവത്തിലെ വമ്പൻമാരായ വാൽറസുകൾ; കൊമ്പുകൾക്ക് 3 അടി വരെ; ഭീഷണിയായി കാലാവസ്ഥ വ്യതിയാനം

Update: 2024-09-23 11:57 GMT

ഉത്തരധ്രുവത്തിലെ വമ്പന്മാരാണ് വാൽറസുകൾ. ഏതാണ്ട് ഏഴ് മുതൽ പന്ത്രണ്ട് അടി വരെ നീളത്തിൽ ഇവ വളരും, 1500 കിലോ വരെയൊക്കെ ഭാരവും വയ്ക്കും. 40 വർഷം വരെ ജീവിക്കുന്ന ഈ ജീവികൾക്ക് ആനകളെപ്പോലെ വലിയ കൊമ്പുകളുണ്ട്. 3 അടി വരെയൊക്കെ കൊമ്പുകൾക്ക് നീളമുണ്ടാകുമത്രെ. ഹിമപാളികൾ പൊളിക്കാനാണ് ഈ കൊമ്പ് ഇവർ പ്രധാനമായും ഉപയോഗിക്കുന്നത്.

Full View

ഒഡോബെനസ് റോസ്മാരസ് എന്ന് ശാസ്ത്രനാമമുള്ള വാൽറസുകൾ ആർടിക് സമുദ്രമേഖലയിലെ കീസ്റ്റോൺ ഗണത്തിൽപെടുന്ന ജീവികളാണ്. ഒരു സമയത്ത് വ്യാവസായിക അടിസ്ഥാനത്തിലുള്ള വേട്ടയാടൽ ഇവയ്ക്ക് വലിയ ഭീഷണിയായിരുന്നു. എന്നാൽ ഇന്ന് കാലാവസ്ഥാ വ്യതിയാനമാണ് ഇവയുടെ നിലനിൽപിനെ വൻതോതിൽ ബാധിക്കുന്നത്. ഓർക്ക എന്ന തിമിംഗലവും ഹിമക്കരടികളുമാണ് ഇവയുടെ പ്രധാന ശത്രുക്കളും വേട്ടക്കാരും.

കക്കകളാണ് ഇവയുടെ പ്രധാന ആഹാരം. സസ്തനികളായ ഇവ ഒരു പ്രസവത്തിൽ സാധാരണ ഒരു കുട്ടിക്കാണ് ജന്മം നൽകുന്നത്. 75 കിലോ വരെ ഭാരമുള്ള ഈ കുഞ്ഞിന് ജനിച്ച് ഉടനെ തന്നെ നീന്താനുള്ള കഴിവുമുണ്ടാകും. ധ്രുവപ്രദേശത്തെ തദ്ദേശീയ ജനത ഭക്ഷണത്തിനും കൊമ്പിനും എല്ലുകൾക്കുമായി വാൽറസുകളെ വേട്ടയാടാറുണ്ട്.

Tags:    

Similar News