വിനികുൻക അഥവാ മഴവിൽ നിറത്തിലുള്ള മല; വിനോദസഞ്ചാരികളുടെ ഇഷ്ട കേന്ദ്രം

Update: 2024-05-15 12:56 GMT

ഏഴുനിറങ്ങളിലങ്ങനെ നീണ്ടു കിടക്കുയാണ് വിനികുൻക. തെക്കേ അമേരിക്കയിലെ പെറുവിലെ ആൻഡിസ് മേഖലയിൽ ഉൾപ്പെട്ടതാണ് ഔസൻഗേറ്റ് മലനിരകൾ. വിനികുൻക എന്ന മലയാണ് ഇവയിൽ ഏറ്റവും പ്രശസ്തം. റെയിൻബോ മൗൻറ്റൻ എന്നും അറിയപ്പെടുന്നു. എങ്ങനെയാണ് ഈ മലയ്ക്ക് ഏഴുനിറങ്ങൾ കിട്ടിയത് എന്നല്ലെ. അതിന് കാരണം അതിന്റെ ധാതു ഘടനയാണ്.

Full View

ഇവിടുത്തെ കളിമണ്ണും ചെളിയും പിങ്ക് നിറത്തിലാണ്, ക്വാർട്ടോസിനും സാൻഡ്‌സ്റ്റോണിനും വെളുത്തനിറമാണ്. ഇരുമ്പടങ്ങിയ കല്ലുകൾക്ക് ചുവപ്പ് നിറവും, ഫൈലൈറ്റ് ധാതുക്കൾക്ക് പച്ചനിറവുമാണ്. മഗ്നീഷ്യമുൾപ്പെടെ അടങ്ങിയ ചില പാറകൾ ബ്രൗൺ നിറവും കാൽകാരിയസ് സാൻഡ്‌സ്റ്റോൺ ധാതുക്കൾ മഞ്ഞനിറവും നൽകുന്നു. ഇവയാണ് മലയ്ക്ക് വിവധ നിറങ്ങൾ നൽകുന്നത്. ഇന്ന് പെറുവിലെ വലിയൊരു വിനോദസഞ്ചാര കേന്ദ്രമാണ് ഇവിടം. പെറുവിലെ കുസ്‌കോയിൽ നിന്ന് ഇങ്ങോട്ടേക്ക് ടൂറിസ്റ്റ് സർവീസുകളൊക്കെ ധാരാളമുണ്ട്. പ്രകൃതിയുടെ ഈ കരവിരുത് കാണാൻ പ്രതിദിനം നാലായിരത്തോളം പേർ ഇവിടെയെത്തുമെന്നാണ് കണക്ക്. 

Tags:    

Similar News