മുന്നറിയിപ്പുമായി നാസ; ഭീമൻ ഛിന്നഗ്രഹം പാഞ്ഞടുക്കുന്നു

Update: 2024-09-07 12:23 GMT

ഏകദേശം ഒരു വീടിന്റെ വലുപ്പമുള്ള ഛിന്നഗ്രഹം ഭൂമിയുടെ സമീപത്തേക്ക് കുതിച്ചെത്തുന്നു എന്ന് നാസ. 2024 RF ഭൂമിയിൽ നിന്ന് ഏകദേശം 2.69 ദശലക്ഷം മൈൽ ദൂരെക്കൂടി കടന്നുപോകും. നമുക്ക് ഈ ദൂരം വളരെ അകലെയെന്ന് തോന്നുമെങ്കിലും ജ്യോതിശാസ്ത്രപരമായി വളരെ അടുത്താണിത്. ഈ ചിന്ന​ഗ്രഹത്തിന്റെ പ്രത്യേകതകളിലൊന്ന് അതിന്റെ അവിശ്വസനീയമായ വേഗതയാണ്. 2024 RF മണിക്കൂറിൽ 17,613 മൈൽ വേഗത്താലാണ് ബഹിരാകാശത്ത് പായുന്നത്.

പല തരം പ്രകൃതിക്ഷോഭങ്ങൾ നമ്മൾ കണ്ടിട്ടുണ്ടെങ്കിലും ഛിന്നഗ്രഹങ്ങൾ ഭൂമിയിൽ പതിച്ചുണ്ടാകുന്ന അപകടങ്ങൾ കണ്ടിട്ടുണ്ടാകില്ല. ആറരക്കോടി വർഷം മുൻപ് ഭൂമിയിൽ പതിച്ച ഒരു ഛിന്നഗ്രഹത്തിന്റെ ആഘാതത്തിലും തുടർന്നുണ്ടായ പ്രതിഭാസങ്ങളിലുമാണ് ഡൈനൊസോറുകൾ ഭൂമിയിൽ നിന്നു പൂർണമായി അപ്രത്യക്ഷമായതെന്ന് ഗവേഷകർ പറയുന്നു. ഓരോ വർഷവും ചെറുതും വലുതുമായ ഒട്ടേറെ ഛിന്നഗ്രഹങ്ങൾ ഭൂമിയുടെ ഭ്രമണപഥത്തിനു സമീപത്തുകൂടി കടന്നു പോകാറുണ്ട്.

Tags:    

Similar News