ചന്ദ്രനെ പിഴിഞ്ഞ് വെള്ളമുണ്ടാക്കാമെന്ന് ചൈന; ഒരു ടൺ ലൂണാർ സോയിലിൽ നിന്ന് 76 കിലോ വെള്ളം

Update: 2024-09-05 12:16 GMT

ചന്ദ്രനെ പിഴിഞ്ഞ് വെള്ളമുണ്ടാക്കാൻ പദ്ധതിയിടുന്ന ചൈന. ചന്ദ്രനിൽ ജലസാന്നിധ്യമുണ്ടെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. എന്നാൽ ഇപ്പോൾ ചന്ദ്രനിൽ 2020 നടത്തിയ പര്യവേഷണത്തിനിടെ ശേഖരിച്ച മണ്ണിൽ നിന്ന് വലിയ അളവിൽ വെള്ളമുണ്ടാക്കാനുള്ള രീതി കണ്ടുപിടിച്ചെന്നാണ് ചൈനീസ് ശാസ്ത്രജ്ഞർ അവകാശപ്പെടുന്നത്. 2020ൽ ചൈനയുടെ ചേഞ്ച് 5 മിഷനിലൂടെയാണ് ചന്ദ്രനിൽ നിന്നുള്ള സാംപിളുകൾ ശേഖരിച്ചത്.

Full View

ചൈനീസ് സർക്കാരിന്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ചൈനീസ് അക്കാദമി ഓഫ് സയൻസിൽ നടത്തിയ പഠനങ്ങളിലാണ് ചന്ദ്രനിൽ നിന്നുള്ള മണ്ണിൽ വലിയ അളവിലുള്ള ഹൈഡ്രജൻ കണ്ടെത്തിയത്. ഇത് മറ്റ് ചില മൂലകങ്ങളുമായി ചേർത്ത് ചൂടാക്കിയതോടെയാണ് വലിയ രീതിയിൽ ജലം ഉണ്ടായതെന്നാണ് ചൈനീസ് ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അപ്പോൾ ഒരു ടൺ ലൂണാർ സോയിലിൽ നിന്ന് 51 മുതൽ 76 കിലോ വരെ ജലം ഉത്പാദിപ്പിക്കാനാവുമെന്നാണ് ചൈനീസ് ​ഗവേഷകർ പറയുന്നത്. ചന്ദ്രനിൽ നിന്നുള്ള വിഭവങ്ങൾ ഉപയോഗിച്ച് സ്ഥിരമായി ചന്ദ്രനിൽ ഔട്ട് പോസ്റ്റ് തയ്യാറാക്കാനുള്ള യുഎസ് ചൈന മത്സരത്തിൽ നിർണായകമാണ് ഈ ചുവട് വയ്പ്. 

Tags:    

Similar News