വിശക്കുന്നു, ഇനി വല്ലതും കഴിച്ചിട്ടാകാം വില്ലന്മാരെ ഓടിക്കുന്നത്, വൈറലായി ടെറസിലിരുന്നു ചപ്പാത്തി ചുടുന്ന സ്പൈഡർമാൻ

Update: 2024-06-22 14:06 GMT

പൊരിവെയിലത്ത് ടെറസിലിരുന്നു ചപ്പാത്തി ചുടുന്ന സ്പൈഡർമാൻ. ഗ്രീന്‍ ഗോബ്ലിനെയും ഡോ. ഓക്ടോപസിനെയും പോലുള്ള വമ്പൻ വില്ല‌ന്മാരെ തുരത്തിയ നമ്മുടെ സ്പൈഡർമാൻ തന്നെയാണോ ഈ ഇരുന്ന് ചപ്പാത്തി പരത്തുന്നത് എന്ന് സംശയിക്കുണ്ടാവുമല്ലെ? ആള് സൂപ്പർ​ഹീറോയൊക്കെ തന്നെയാണ്, പക്ഷെ വിശന്നാൽ എന്തു ചെയ്യും. ഈ ചപ്പാത്തി കഴിച്ചിട്ടു വേണം ലോകത്തെ രക്ഷിക്കാൻ പോകാൻ. ചപ്പാത്തി ബ്രേക്കെടുക്കുന്ന സ്പൈഡർമാന്റെ വീഡിയോ സോഷ്യൽ മീഡിയയിലാകെ ചിരി പടർത്തിയിരിക്കുകയാണ്.

Full View

ജയ്പൂർ സ്വദേശിയാണ് ഈ സ്പൈഡർമാൻ. ജയ്പൂർ കാ സ്പൈഡർമാൻ എന്ന ഇൻസ്റ്റ​ഗ്രാം അകൗണ്ടിലാണ് വീഡിയോ പ​ങ്കു വെച്ചിരിക്കുന്നത്. ചപ്പാത്തി പരത്തുന്നത് മാത്രമല്ല, സ്പൈഡർമാന്റെ നിത്ത്യ ജീവിതത്തിലെ പല സംഭവങ്ങളും ഈ പേജിൽ പങ്കുവെച്ചിട്ടുണ്ട്.

Tags:    

Similar News