വിഷത്തിന് പൊന്നും വില; ഒരു ഗാലണിന് 3.9 കോടി യുഎസ് ഡോളർ; ലോകത്തിലെ ഏറ്റവും മൂല്യമുള്ള ദ്രാവകം

Update: 2024-07-02 13:04 GMT

ലോകത്തിലെ ഏറ്റവും വിലയുള്ള ദ്രാവകങ്ങളിലൊന്നാണ് തേൾവിഷമെന്ന് അറിയാമോ? Death stalker സ്‌കോർപിയോൺ എന്ന തേളിന്റെ ഒരു ഗാലൺ വിഷത്തിന് 3.9 കോടി യുഎസ് ഡോളറാണ് വില. വേദന നിയന്ത്രണം, കാൻസർ, പ്രതിരോധ വ്യവസ്ഥാരോഗങ്ങൾ തുടങ്ങിയവയുടെ ചികിത്സയിലും വൈദ്യശാസ്ത്ര ഗവേഷണരംഗത്തുമുള്ള ഈ വിഷത്തിന്റെ നിർണായക റോളാണ് ഇതിന്റെ മൂല്യം ഇത്രയും കൂട്ടുന്നത്. ഇതു മാത്രമല്ല സൗന്ദര്യവസ്തുക്കളുടെ ഉത്പാദനരംഗത്തും തേൾവിഷത്തിന് ഡിമാന്റുണ്ട്.

Full View

ഈ വിഷത്തിന്റെ അപൂർവതയും ഇതു ശേഖരിക്കാനുള്ള പ്രയാസവുമാണ് ഇതിന് ഇത്ര വില വരാനുള്ള കാര്യം. വളരെ കുറച്ച് വിഷമേ തേളുകൾ ഉത്പാദിപ്പിക്കു. ഒപ്പം ഈ ജീവികളെ ഉപദ്രവിക്കാതെ വിഷം എടുക്കുകയും വേണം. തേൾവിഷത്തിലുള്ള അപൂർവമായ പ്രോട്ടീനുകളും പെപ്‌റ്റൈഡുകളുമാണ് വൈദ്യശാസ്ത്രരംഗത്ത് ഇതിനു വലിയ സാധ്യതകൾ ഉണ്ടാക്കിക്കൊടുക്കുന്നത്. ക്ലോറോടോക്‌സിൻ എന്ന രാസവസ്തുവാണ് ഇതിനുദാഹരണം.

തേളുകളുടെ ശരീരത്തിൽ മെഷീനുകളുപയോഗിച്ച് ചെറുതായി പ്രഷർ കൊടുത്തോ അല്ലെങ്കിൽ ഇലക്ട്രിക് ഷോക്കുകൾ കൊടുത്തോ ആണ് തേൾവിഷം ശേഖരിക്കുന്നത്. തുർക്കിയിൽ മെത്തിൻ ഓറെൻലർ എന്ന വ്യക്തി തേളുകൾക്കായി ഒരു ഫാം നടത്തുന്നുണ്ട്. ഇരുപതിനായിരത്തിലധികം തേളുകൾ ഇവിടെയുണ്ട്. ആൻഡ്രോക്ടോനസ് തുർക്കിയെൻസിസ് എന്ന വിഭാഗത്തിൽപെടുന്ന തേളുകളാണ് ഇവ.

Tags:    

Similar News