ഉഷ്ണതരംഗത്തിൽ വലഞ്ഞ് മൃ​ഗങ്ങളും; തളര്‍ന്ന് വീണ കുരങ്ങന് സിപിആര്‍ നൽകി പോലീസുകാരൻ

Update: 2024-06-04 11:20 GMT

കടുത്ത ഉഷ്ണതരംഗത്തിൽ വലയുകയാണ് ഉത്തരേന്ത്യ. 50 ഡി​ഗ്രി സെൽഷ്യസിലധികം ചൂട് ഉയർന്ന സാഹചര്യമുണ്ടായി. കടുത്ത ചൂടിൽ മനുഷ്യരെപോലെ തന്നെ പ്രതിസന്ധിയിലാണ് മൃ​ഗങ്ങളും. കുടിക്കാൻ വെള്ളം പോലും കിട്ടാതെ പല മൃഗങ്ങളും വഴിവക്കില്‍ തളര്‍ന്ന് വീഴുന്നു. ഉത്തര്‍പ്രദേശിൽ ഇത്തരത്തിൽ ചൂടിനെ തുടര്‍ന്ന് വഴിയരികില്‍ തളര്‍ന്ന് വീണ ഒരു കുരങ്ങന് സിപിആര്‍ നല്‍കുന്ന ഒരു പോലീസ് ഉദ്യോഗസ്ഥന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കപ്പെട്ടിരുന്നു. ഉത്തര്‍പ്രദേശിലെ ഛത്താരി പോലീസ് സ്റ്റേഷനിലെ ഹെഡ് കോണ്സ്റ്റബിള്‍ വികാസ് തോമറാണ് കുരങ്ങിന് സിപിആര്‍ നല്‍കി രക്ഷിച്ചത്. ഇതിനിടെ മൃഗഡോക്ടര്‍ കുരങ്ങിന് ഒരു ആന്‍റിബയോട്ടിക് ഇഞ്ചക്ഷന്‍ എടുക്കുന്നുണ്ട്.

Full View

സാമൂഹ്യ മാധ്യമത്തിൽ നിരവധിപേർ അദ്ദേഹത്തിന്റെ പ്രവർത്തിയെ അഭിനന്ദിച്ചു. സമാനമായൊരു ദൃശ്യം മധ്യപ്രദേശിൽ നിന്നാണ്. മധ്യപ്രദേശിൽ താപനില 46 ഡിഗ്രി സെൽഷ്യസ് ഉയർന്നതോടെ ചൂട് താങ്ങാനാവാതെ പക്ഷികളും വവ്വാലുകളും ചത്ത് വീഴുന്ന വീഡിയോയും സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെട്ടിട്ടുണ്ട്. രണ്ട് ദൃശ്യങ്ങളിലും കാണുന്നത് ജീവനെടുക്കാൻ തക്ക വണ്ണമുള്ള ചൂടിന്റെ ഭീകരതയാണ്.

Tags:    

Similar News