'ആണുങ്ങള്‍ ചെയ്യുന്നത് പോലെ എല്ലാം എനിക്ക് ചെയ്യാം'; അതല്ല തുല്യതയെന്ന് നടൻ വിജയരാഘവൻ

Update: 2023-12-28 08:03 GMT

തുല്യതയുടെ അർത്ഥം ഇന്നത്തെ കാലത്തെ പെൺകുട്ടികൾ തെറ്റായി വ്യാഖ്യാനിച്ചിരിക്കുകയാണെന്ന് നടൻ വിജയരാഘവൻ. പണ്ടൊക്കെ പെണ്‍കുട്ടികള്‍ കാര്‍ ഓടിക്കുന്നതെല്ലാം ഞാന്‍ അടക്കമുള്ളവര്‍ കൗതുകത്തോടെ നോക്കി നിന്നിട്ടുണ്ടെന്നും എന്നാല്‍, ഇപ്പോള്‍ കാലം അതല്ലെന്നും താരം പറയുന്നു.

എല്ലാ മേഖയിലും തുല്യത വന്നു. പെണ്‍കുട്ടികള്‍ക്ക് ഇമോഷണലി പുരുഷന്മാരെ പോലെ സ്‌ട്രോങ് ആകാന്‍ കഴിയണം. അതാണ് ഞാന്‍ എന്റെ മരുമക്കളോടും പറയാറുള്ളത്. പക്ഷെ ചില പെണ്‍കുട്ടികള്‍ അതിനെ തെറ്റായി മനസ്സിലാക്കുന്നതാണ് പ്രശ്‌നം എന്നാണ് അദ്ദേഹം പറയുന്നത്. അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിലായിരുന്നു വിജയരാഘവന്റെ പ്രതികരണം.

‘ആണുങ്ങള്‍ ചെയ്യുന്നത് പോലെ എല്ലാം എനിക്ക് ചെയ്യാം, അവന്‍ കള്ള് കുടിക്കുന്നുണ്ടെങ്കില്‍ എനിക്കും കള്ളു കുടിക്കണം, അവന് സിഗരറ്റ് വലിക്കാമെങ്കില്‍ എനിക്കും സിഗരറ്റ് വലിക്കാം എന്ന രീതിയിലല്ല തുല്യത കൊണ്ടു വരേണ്ടത്. അടിസ്ഥാനപരമായി പുരുഷന്മാരെക്കാള്‍ കഴിവും ബുദ്ധിയും കാര്യങ്ങള്‍ നടത്തിക്കൊണ്ടു പോകാനുമുള്ള പ്രാപ്തി സ്ത്രീകള്‍ക്കാണ് കൂടുതല്‍. അത് മനസ്സിലാക്കി അത്തരം പ്രവൃത്തികളിലും, ഇമോഷണലിലും ജോലിയിലും എല്ലാം തുല്യത കൊണ്ടുവരണം. അല്ലാതെ തെറ്റായി അതിന് വളച്ചൊടിക്കരുതെന്ന് വിജയരാഘവൻ പറയുന്നത്.

Tags:    

Similar News