തരംഗമായി ‘സലാറി’ലെ ആദ്യ ഗാനം ‘സൂര്യാംഗം’

Update: 2023-12-14 07:12 GMT

കെ.ജി.എഫ് 2 എന്ന ബ്രഹ്മാണ്ഡ വിജയത്തിന് ശേഷം പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് സലാർ - പാർട്ട് 1 സീസ്ഫയർ. പ്രഭാസ് നായകനാകുന്ന ചിത്രം നിർമിക്കുന്നത് ഹോംബാലെ ഫിലിംസാണ്. ഡിസംബർ 22ന് ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിൽ ലോകമെമ്പാടുമായി റിലീസിനൊരുങ്ങുന്ന ചിത്രത്തിൽ മോളിവുഡ് സൂപ്പർതാരം പൃഥ്വിരാജും പ്രധാന വേഷത്തിലുണ്ട്.

ഇപ്പോഴിതാ ചിത്രത്തിലെ ആദ്യ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ‘സൂര്യാംഗം’ എന്ന ലിറിക്കൽ സിംഗിളാണ് ഇന്ന് റിലീസ് ചെയ്തത്. കെ.ജി.എഫ് സിനിമകൾക്ക് ശേഷം രവി ബസ്രൂർ ആണ് സലാറിന് സംഗീതം ഒരുക്കിയത്. രണ്ട് ഉറ്റ സുഹൃത്തുക്കളുടെ സൗഹൃദ ബന്ധത്തിന്റെ പശ്ചാത്തലത്തിലുള്ള ഗാനത്തിന്റെ മലയാളം വരികൾ എഴുതിയിരിക്കുന്നത് രാജീവ് ഗോവിന്ദനാണ്. ഇന്ദുലേഖയാണ് ഗാനം ആലപിച്ചിരിക്കുന്നത്.

Full View

ചിത്രത്തിൽ വരധരാജ മന്നാര്‍ എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. വരധരാജിന്‍റെ ബാല്യകാല സുഹൃത്ത് ദേവ് എന്ന നായക കഥാപാത്രത്തെയാണ് പ്രഭാസ് അവതരിപ്പിക്കുക. ശ്രുതി ഹാസനാണ് ചിത്രത്തിലെ നായിക.

Tags:    

Similar News