മറ്റൊരാളെ ഇട്ടിക്കോരയായി സങ്കല്‍പ്പിക്കാനാകില്ല, ആദ്യവായനക്കാരില്‍ ഒരാളാണ് മമ്മൂക്ക; ടി.ഡി രാമകൃഷ്ണന്‍

Update: 2025-02-04 11:55 GMT

മമ്മൂട്ടിയെ അല്ലാതെ മറ്റൊരാളെ തന്റെ കഥാപാത്രമായ ഇട്ടിക്കോരയായി സങ്കല്‍പ്പിക്കാനാവില്ലെന്ന് എഴുത്തുകാരന്‍ ടി.ഡി രാമകൃഷ്ണന്‍. ഇട്ടിക്കോരയുടെ ആദ്യവായനക്കാരില്‍ ഒരാളാണ് മമ്മൂക്കയെന്നും ടി.ഡി രാമകൃഷ്ണന്‍ പറഞ്ഞു. കെ.എല്‍.എഫ് സാഹിത്യോത്സവ വേദിയിലായിരുന്നു പരാമര്‍ശം.

'ഫ്രാന്‍സിസ് ഇട്ടിക്കോര സിനിമയാക്കാന്‍ ബുദ്ധിമുട്ടുള്ള ഒരു നോവലാണ്. സിനിമയാവുകയാണെങ്കില്‍ മമ്മൂക്കയല്ലാതെ മറ്റൊരാളെ നായകനായി സങ്കല്‍പ്പിക്കാനാവില്ല. ഇട്ടിക്കോരയുടെ ആദ്യ വായനക്കാരില്‍ ഒരാളാണ് മമ്മുക്ക. ഇട്ടിക്കോര മമ്മൂക്ക വായിച്ചിട്ടുള്ള ഒരു വീഡിയോ നിങ്ങളൊക്കെ കണ്ടിട്ടുണ്ടാവാം. ഇട്ടിക്കോര പ്രസിദ്ധീകരിച്ച് മാസങ്ങള്‍ക്കുള്ളില്‍ തന്നെ അദ്ദേഹം അത് വായിച്ചിരുന്നു. ആ കാലം മുതല്‍ ഞങ്ങള്‍ തമ്മിലുണ്ടായ സൗഹൃദമാണ് പിന്നീട് ഭ്രമയുഗത്തിലേക്കൊക്കെ നയിച്ചത്'- ടി.ഡി രാമകൃഷ്ണന്‍ പറഞ്ഞു.

ടി.ഡി രാമകൃഷ്ണന്റെ ഏറ്റവും പ്രശസ്തമായ നോവലാണ് ഫ്രാന്‍സിസ് ഇട്ടിക്കോര. ലോകത്തിലുള്ള എന്തും കച്ചവടം ചെയ്യാനുള്ളതാണ് എന്നു വിശ്വസിച്ചിരുന്ന ഫ്രാന്‍സിസ് ഇട്ടിക്കോരയുടെ കഥയാണ് നോവല്‍ പറയുന്നത്. മമ്മൂട്ടി നായകനായെത്തിയ ഹൊറര്‍ സനിമയായ ഭ്രമയുഗത്തിന്റെ സംഭാഷണം എഴുതിയതും ടി.ഡി രാമകൃഷ്ണനായിരുന്നു.

Tags:    

Similar News