സ്റ്റാർലൈനർ പേടകത്തിലുള്ള മടക്കയാത്ര എളുപ്പമല്ല; മൂന്നില്‍ മൂന്ന് വെല്ലുവിളി; ചിലപ്പോൾ വെറും 96 മണിക്കൂര്‍ ഓക്സിജനുമായി കുടുങ്ങിപ്പോകാം

Update: 2024-08-22 13:47 GMT

ബോയിങ് സ്റ്റാർലൈനർ പേടകത്തിൽ മടക്കയാത്ര പദ്ധതിയിടുന്ന സുനിത വില്യംസും ബുച്ച് വിൽമോറും പ്രധാനമായി മൂന്ന് അപകടങ്ങളെ അഭിമുഖീകരിക്കുന്നുവെന്ന് വിദഗ്ധര്‍. ഇതുവരെ സാങ്കേതിക തകരാർ പരിഹരിക്കാത്ത സ്റ്റാര്‍ലൈനർ പേടകത്തിൽ ഭൂമിയുടെ അന്തരീക്ഷത്തിലേക്കുള്ള പുനഃപ്രവേശനം പരാജയപ്പെട്ടാല്‍ വെറും 96 മണിക്കൂര്‍ നേരത്തേക്ക് മാത്രമുള്ള ഓക്‌സിജനുമായി അവർ ബഹിരാകാശത്ത് കുടുങ്ങിപ്പോകും. നാസയ്ക്കും ബോയിംഗിനും സ്റ്റാര്‍ലൈനറിനെകുറിച്ച് മുന്നറിയിപ്പ് നല്‍കുന്നവരില്‍ പ്രധാനി അമേരിക്കന്‍ മിലിറ്ററിയുടെ സ്പേസ് സിസ്റ്റംസിലെ കമാന്‍ററായിരുന്ന റൂഡി റിഡോള്‍ഫിയാണ്.

Full View

മറ്റൊരു ഭീഷണി പേടകത്തിന്‍റെ ദിശ നിര്‍ണയിക്കുന്ന ത്രസ്റ്ററുകളുടെ തകരാര്‍ കാരണം പേടകം ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് എത്തുന്നതില്‍ വീഴ്‌ച സംഭവിച്ചാല്‍ സ്റ്റൈര്‍ലൈനര്‍ ബഹിരാകാശത്ത് അനിശ്ചിതകാലത്തേക്ക് കുടുങ്ങിയേക്കാം എന്നതാണ്. ഫ്രിക്ഷനും കനത്ത ചൂടും കാരണം സ്റ്റാര്‍ലൈനര്‍ പേടകത്തിന്‍റെ ലോഹകവചം പുനഃപ്രവേശനത്തിനിടെ കത്തിയമരാം എന്നതാണ് മുന്നിലുള്ള മൂന്നാമത്തെ വെല്ലുവിളി എന്നും റൂഡി റിഡോള്‍ഫി പറയ്യുന്നു. ഇരുവരുടെയും മടങ്ങിവരവിന് 2025 വരെ കാത്തിരിക്കേണ്ടിവന്നേക്കാം എന്ന് നാസ അടുത്തിടെ വ്യക്തമാക്കിയിരുന്നു.

Tags:    

Similar News