കുറച്ചു നേരം വിശ്രമിക്കു...ഉറക്ക മത്സരവുമായി ദക്ഷിണ കൊറിയ

Update: 2024-05-22 05:03 GMT

ദക്ഷിണ കൊറിയക്കാർ സിയോൾ ന​ഗരത്തിൽ അടുത്തിടെ ഒരു മത്സരം സംഘടിപ്പിച്ചു. നൂറുകണക്കിന് പേരാണ് മത്സരത്തിൽ പങ്കെടുക്കാനെത്തിയത്. സ്വാഭാവികം..നമ്മളായാലും ഈ മത്സരത്തിൽ പങ്കെടുക്കും എന്നുറപ്പ്. അതെന്ത് മത്സരമാണെന്നല്ലെ? അതാണ് ഉറക്ക മത്സരം. അതേ, സ്ലീപ്പ്‍വെയർ ഒക്കെ ധരിച്ച് ആളുകൾ ഹാൻ റിവർ പാർക്കിൽ ഒരു മണിക്കൂറും 30 മിനിറ്റുമാണ് വിശ്രമിച്ചത്. എല്ലാമറന്ന് ഇങ്ങനെ ഉറങ്ങാൻ കിട്ടുന്നൊരു അവസരം ആരെങ്കിലും കളയുമോ? ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാനുള്ള ഓട്ടത്തിന്റെ ഇടയിൽ കൃത്യമായ ഇടവേളകളും വിശ്രമവും എടുക്കുന്നതിൻ്റെ പ്രാധാന്യത്തെ കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനാണ് പരിപാടി സംഘടിപ്പിച്ചത്.

Full View

മത്സരത്തിനിടെ മത്സരാർത്ഥികളുടെ ഹൃദയമിടിപ്പിൻ്റെ അളവുകൾ എടത്തിരുന്നു. ഉറക്കത്തിന് മുമ്പും ഉറങ്ങുമ്പോഴുമുള്ള ഹൃദയമിടിപ്പിന്റെ വ്യത്യാസം കണക്കിലെടുത്ത് ഏറ്റവും വലിയ വ്യത്യാസം അനുഭവപ്പെട്ട ആളെയാണ് വിജയിയായി പ്രഖ്യാപിക്കുക. കാരണം അത് മികച്ച ഉറക്കത്തിൻ്റെ ഗുണനിലവാരത്തെ സൂചിപ്പിക്കുന്നു. ദക്ഷിണ കൊറിയയിൽ ഉറക്കമില്ലായ്മ ഒരു പ്രധാന പ്രശ്നം തന്നെയാണ്. ഇത് കാരണം തന്നെയാണ് വിശ്രമത്തിന്റെ പ്രധാന്യം മനസിലാക്കി കൊടുക്കുന്നതിനായി ഇത്തരത്തിൽ ഒരു മത്സരം സംഘടിപ്പിച്ചത്.

Tags:    

Similar News