കണ്ണൂർ സ്‌ക്വാഡ് കൊള്ളാം, പക്ഷേ ഒരു നായിക വേണ്ടേ?... മമ്മൂട്ടിയുടെ പോസ്റ്റിൽ ഷാഹിദ കമാൽ

Update: 2023-10-06 10:12 GMT

'കണ്ണൂർ സ്‌ക്വാഡി'ന് അഭിനന്ദനവുമായി മുൻ വനിത കമ്മിഷൻ അംഗം ഷാഹിദ കമാൽ. സിനിമയിൽ കേരളത്തിലെ പൊലീസ് സംവിധാനത്തെക്കുറിച്ച് പറയുന്ന പല കാര്യങ്ങളും കൃത്യമാണെന്ന് ഷാഹിദ പറയുന്നു. ഒരു റിയൽ സ്റ്റോറി, പൊലീസുകാരെയും അവരുടെ ജോലിയേയും പെരുമാറ്റരീതിയേയും എല്ലാം അടുത്തറിയുന്ന വ്യക്തി എന്ന നിലയിൽ മനസ്സിലാക്കാൻ കഴിഞ്ഞു. ലോൺ എടുക്കാൻ പോയപ്പോൾ അവിടെയുള്ള ക്‌ളാർക്കിന്റെ പെരുമാറ്റരീതി കറക്ടാണ്.

സ്‌പെഷൽ സ്‌ക്വാഡിനെ പറ്റി ലോക്കൽ പൊലിസിനുള്ള മനോഭാവവും പുച്ഛവും കൃത്യമായി ചൂണ്ടികാണിച്ചു. ഉയർന്ന ഓഫിസർമാരിൽ നിന്നുള്ള അനാവശ്യ ഇടപെടലും സമ്മർദവും 80-20 അനുപാതം ശരിയല്ല. നാൽപത് ശതമാനം ആളുകളും നല്ലവരാണെന്നും ഷാഹിദ പറയുന്നു. പ്രമേയം എന്താണെങ്കിലും സിനിമയായാൽ നായിക വേണ്ടേ എന്നും ഷാഹിദ ഷാഹിദ ചോദിക്കുന്നു. ഫെയ്‌സ്ബുക്കിൽ മമ്മൂട്ടി പങ്കുവച്ച കണ്ണൂർ സ്‌ക്വാഡ് പോസ്റ്ററിന്റെ പോസ്റ്റിലാണ് കമന്റുമായി ഷാഹിദ എത്തിയത്.

''കണ്ണൂർ സ്‌ക്വാഡ് കണ്ടു. തിയറ്ററിൽ പോയി തന്നയാണ് കണ്ടത്. അഭിനന്ദനങ്ങൾ. ഒരു റിയൽ സ്റ്റോറി, പൊലീസുകാരെയും അവരുടെ ജോലിയേയും പെരുമാറ്റരീതിയേയും എല്ലാം അടുത്തറിയുന്ന വ്യക്തി എന്ന നിലയിൽ മനസ്സിലാക്കാൻ കഴിഞ്ഞ ചിലത്. കണ്ണൂർ സ്‌ക്വാഡിൽ ഉണ്ടായിരുന്ന ആരോ കൃത്യമായി പറഞ്ഞു തന്നതാണ് കഥയിലെ പ്രസക്തഭാഗം. ലോൺ എടുക്കാൻ പോയപ്പോൾ അവിടെയുള്ള ക്‌ളാർക്കിന്റെ പെരുമാറ്റരീതി കറക്ടാണ്. സ്‌പെഷൽ സ്‌ക്വാഡിനെ പറ്റി ലോക്കൽ പൊലിസിനുള്ള മനോഭാവവും പുച്ഛവും കൃത്യമായി ചൂണ്ടികാണിച്ചു. ഉയർന്ന ഓഫിസർമാരിൽ നിന്നുള്ള അനാവശ്യ ഇടപെടലും സമ്മർദവും 80-20 അനുപാതം ശരിയല്ല. 40 ശതമാനം പൊലീസും നല്ലതാണ്. പിന്നെ മറ്റൊന്ന്, പ്രമേയം എന്താണങ്കിലും സിനിമയല്ലേ ഒരു നായിക വേണ്ടേ ?''-ഷാഹിദ കമാൽ പറയുന്നു.

Tags:    

Similar News