യുപിഎസ്‌സി ഉദ്യോഗാർത്ഥികൾക്ക് 14 വിഷയങ്ങൾ ട്യൂഷൻ എടുക്കുന്ന 7 വയസുകാരൻ; അത്ഭുതമായി ഗുരു ഉപാധ്യായ

Update: 2024-04-10 13:08 GMT

യുപിഎസ്‌സി ഉദ്യോഗാർത്ഥികളെ പഠിപ്പിക്കുന്ന ഏഴ് വയസുകാരൻ, വിശ്വാസം വരുന്നില്ല അല്ലേ. എന്നാൽ സത്യമാണ്. നമ്മൾ നിരവധി അത്ഭുത പ്രതിഭകളെ കണ്ടിട്ടുണ്ടാവും. അതുപോലെയൊരു അത്ഭുതം തന്നയാണ് ഉത്തർപ്രദേശിലെ വൃന്ദാവനിൽ നിന്നുള്ള ഗുരു ഉപാധ്യായയും. രാജ്യത്തെ ഏറ്റവും പ്രയാസമേറിയ പരീക്ഷകളിലൊന്നാണ് യുപിഎസ്‌സി സിവിൽ സർവീസ് പരീക്ഷ. യുപിഎസ്‌സി ഉദ്യോഗാർത്ഥികളെ പരീക്ഷയ്‌ക്ക് തയ്യാറാക്കുന്നത് അധ്യാപകർക്കും വലിയ വെല്ലുവിളിയാണ്. അപ്പോഴാണ് ഒരു ഏഴുവയസുക്കാരൻ യുപിഎസ്‌സി പരീക്ഷയുടെ 14 വിഷയങ്ങൾ അനായാസമായി കൈകാര്യം ചെയ്യുന്നത്.

Full View

ഗുരുവിൻ്റെ പിതാവ് അരവിന്ദ് കുമാർ ഉപാധ്യായയാണ് തൻ്റെ മകൻ യുപിഎസ്‌സി പരീക്ഷയുടെ 14 വിഷയങ്ങൾ ഓൺലൈനിലും ഓഫ്‌ലൈനിലും പഠിപ്പിക്കുന്നുണ്ടെന്ന് വെളിപ്പെടുത്തിയത്. കൂടാതെ, ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിലും ​ഗുരു തൻ്റെ പേര് എഴുതി ചേർത്തു. പണ്ട് ശിശുവായിരുന്ന സമയത്ത് 60 രാജ്യങ്ങളുടെ പതാകകളും, ആ രാജ്യങ്ങളുടെ തലസ്ഥാനങ്ങളും തിരിച്ചറിയാൻ ​ഗുരുവിന് സാധിച്ചിരുന്നു എന്നു അച്ഛൻ അരവിന്ദ് പറയ്യുന്നു. ഗൂഗിൾ ഗുരു എന്ന പേരിൽ അറിയപ്പെടുന്ന ഏഴു വയസുകാരൻ ഇപ്പോൾ രാജ്യമാകെ ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്.

Tags:    

Similar News