സൂപ്പ് ഓർഡർ ചെയ്താൽ വെള്ളം കിട്ടും, കോഫി ചോദിച്ചാൽ മറ്റൊന്ന്; ഇതാണ് ജപ്പാനിലെ റെസ്റ്റോറൻറ് ഓഫ് മിസ്റ്റേക്കൺ ഓർഡേഴ്സ്

Update: 2024-06-11 12:59 GMT

ജപ്പാനിലെ ടോക്കിയോയിലുള്ള ഒരു റെസ്റ്റോറന്റിൽ നിങ്ങൾ സൂപ്പ് ഓർഡർ ചെയ്താൽ ചിലപ്പോ കിട്ടുന്നത് വെള്ളമായിരിക്കും, വെള്ളം ചോദിച്ചാൽ ചിലപ്പോ കിട്ടുന്നത് കോഫിയായിരിക്കും. എന്നാൽ ഓർഡർ ചെയ്ത ഐറ്റം കിട്ടാതതിൽ ഇവിടെ വരുന്ന കസ്റ്റമെഴ്സിന് യാതൊരു പരാതിയുമില്ല. കേൾക്കുമ്പോൾ അത്ഭുതം തോന്നുന്നുണ്ടല്ലെ? ഈ റെസ്റ്റോറന്റിന്റെ പേര് തന്നെ റെസ്റ്റോറൻറ് ഓഫ് മിസ്റ്റേക്കൺ ഓർഡേഴ്സ് എന്നാണ്. ഇവിടുത്ത ജീവനക്കാർ ഇങ്ങനെ പെരുമാറുന്നതിന് ഒരു കാരണമുണ്ട്. ഇവരെല്ലാം ഡിമെൻഷ്യ ബാധിതരാണ്. ഡിമെൻഷ്യയെ കുറിച്ചുള്ള പൊതുജനങ്ങളുടെ അവബോധം വിശാലമാക്കുക എന്ന ആശയമാണ് ഇത്തരത്തിൽ ഒരു റെസ്റ്റോറൻറ് സ്ഥാപിക്കാൻ കാരണമായത്. ജാപ്പനീസ് ടെലിവിഷൻ ഡയറക്ടറായ ഷിറോ ഒഗുനിയാണ് ഈ റെസ്റ്റോറന്റ് തുടങ്ങിയത്.

Full View

ഡിമെൻഷ്യ, അൾഷിമേഴ്സ് തുടങ്ങിയ അവസ്ഥകളോടുള്ള പൊതുജനങ്ങളുടെ വിമുഖതയും ധാരണയും മാറ്റുക ഒപ്പം അവരോട് അനുഭാവപൂർ‌വം പെരുമാറുക തുടങ്ങിയ കാര്യങ്ങളാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇവിടെയെത്തിയാൽ കലഹങ്ങളോ വാക്കുതർക്കങ്ങളോ ഒന്നുമില്ല, പകരം എങ്ങും മുഴങ്ങി കേൾക്കുന്നത് പൊട്ടിച്ചിരികൾ മാത്രമായിരിക്കും. തങ്ങൾക്ക് കിട്ടുന്ന തെറ്റായ ഓർഡർ ആസ്വദിച്ചു കഴിക്കുന്നവരെ മാത്രമെ ഇവിടെ കാണാനാകു.

Tags:    

Similar News