സൂപ്പർ മൂണും ബ്ലൂ മൂണും ഒന്നിച്ചെത്തും: ലോകം കാത്തിരുക്കുന്ന ചാന്ദ്ര വിസ്മയം

Update: 2024-08-19 12:32 GMT

ദൃശ്യവുരുന്നൊരുക്കി വീണ്ടുമൊരു ആകാശക്കാഴ്ച. ഈ വർഷത്തെ ആദ്യത്തെ സൂപ്പർമൂണിനാണ് ഇന്ന് ലോകം കാത്തിരിക്കുന്നത്. സൂപ്പർമൂണിനൊപ്പം ബ്ലൂ മൂൺ പ്രതിഭാസവും കാണാനാവും. ഇന്ത്യയിൽ ഇന്ന് രാത്രി 11.56 മുതലാണ് സൂപ്പർമൂൺ കാണാനാവുക. മൂന്ന് ദിവസത്തോളം ആകാശത്ത് സൂപ്പർമൂൺ ദൃശ്യമാകും. ഭൂമിയുടെ ഭ്രമണപഥത്തോട് ചന്ദ്രൻ ഏറ്റവും അടുത്തു നിൽക്കുന്ന സമയത്തെ പൂർണ ചന്ദ്രനെയാണ് സൂപ്പർമൂൺ എന്ന് പറയുന്നത്.

ഈ വർഷത്തെ ഏറ്റവും വലുപ്പവും തിളക്കമുള്ളതുമായ പൂർണചന്ദ്രനാണ് ഇന്ന് കാണാനാവുക. ഈ വർഷം വരാനിരിക്കുന്നതിൽ നാല് സൂപ്പർമൂണുകളിൽ ആദ്യത്തേതാണ് ഇത്. അപ്പോൾ ബ്ലൂമൂൺ എന്താണ്? ബ്ലൂമൂൺ എന്നാൽ ചന്ദ്രൻ നീല നിറത്തിലായിരിക്കും എന്നല്ല ഉദ്ദേശിക്കുന്നത്. നാല് പൗർണ്ണമികളുള്ള ഒരു സീസണിലെ മൂന്നാമത്തെ പൂർണചന്ദ്രനാണിത്. ശരാശരി രണ്ടോ മൂന്നോ വർഷത്തിലൊരിക്കൽ ബ്ലൂ മൂൺ പ്രതിഭാസം സംഭവിക്കാമെന്നാണ് നാസ പറയുന്നത്. എന്നാൽ സൂപ്പർമൂണിനൊപ്പം ബ്ലൂമൂൺ എത്തുന്നത് ‌രണ്ട് പതിറ്റാണ്ടിലൊരിക്കലാണ്.

Tags:    

Similar News