ഇത്തിരികുഞ്ഞൻ വിഷത്തവള; പത്ത് പേരെ കൊല്ലാനുള്ള വിഷം ശരീരത്തിലുണ്ടെന്ന് ഗവേഷകർ; വില രണ്ടു ലക്ഷം രൂപ
പോയ്സൺ ഡാർട്ട് ഫ്രോഗസിനെക്കുറിച്ച് കേട്ടിട്ടുണ്ടോ? ചുവപ്പ്, നീല, മഞ്ഞ അങ്ങനെ വിവിധ നിറങ്ങളിലും ഡിസൈനുകളിലുമുള്ള ഇവയെ കാണാൻ എന്തു ഭംഗിയാണല്ലെ? എന്നാൽ 10 പേരെ കൊല്ലാനുള്ള വിഷം ഈ ഇത്തിരികുഞ്ഞന്റെ ദേഹത്തുണ്ടെന്ന് അറിയാമോ? ഇക്കാരണങ്ങളാലൊക്കെ തന്നെ ഇവയ്ക്ക് വൻ ഡിമാൻഡാണെന്നാണ് റിപ്പോർട്ടുകൾ. ഒരു വിഷത്തവളയ്ക്ക് ഏതാണ്ട് രണ്ട് ലക്ഷം രൂപയാണ് വില. പല ഇനത്തിനും പല വിലയാണ്. ലോകത്തിലെ തന്നെ ഏറ്റവും വിഷമുള്ള ജീവികളിൽ ഒന്നായിട്ടാണ് പോയ്സൺ ഡാർട്ട് ഫ്രോഗ് അറിയപ്പെടുന്നത്.
ഇവയുടെ വിഷം പല മരുന്നുകളും തയ്യാറാക്കുന്നതിന് വേണ്ടി ഉപയോഗിക്കാറുണ്ട്. ഡിമാൻഡ് ഉയരാൻ ഒരു കാരണമിതാണ്. മറ്റൊന്ന്, സമ്പന്നരായ ആളുകൾ സ്റ്റാറ്റസ് സിംബലായി തങ്ങളുടെ വീട്ടിൽ ഇവയെ വളർത്താനും പ്രദർശിപ്പിക്കാനും ആഗ്രഹിക്കുന്നതും ഇവയുടെ അനധികൃത വില്പനയ്ക്ക് കാരണമാകുന്നു. യൂറോപ്പ്, അമേരിക്ക, ഏഷ്യ എന്നിവിടങ്ങളിൽ പല കുടുംബങ്ങൾക്കിടയിലും ഈ തവളകൾക്ക് വൻ ഡിമാൻഡാണ്. അതുകൊണ്ട് തന്നെ കള്ളക്കടത്ത് സംഘങ്ങളുടെ സ്ഥിരം ടാർഗറ്റാണ് ഈ കുഞ്ഞന്മാർ. കൊളംബിയയാണ് ഈ തവളകളുടെ നാട്. അവിടെ നിന്നുതന്നെയാണ് ഇവയെ ഏറെയും പിടിച്ച് കടത്തുന്നതും.