ആഹാ! ഉ​ഗ്രൻ ഐടിയ; ട്രാഫിക് ബ്ലോക്കൊന്നും ഇനി ഒരു പ്രശ്നമേയല്ല, ഞങ്ങൾ നീന്തിക്കോളാം

Update: 2024-08-12 12:29 GMT

രാവിലെ ജോലിക്ക് പോകുമ്പോൾ ട്രാഫിക്ക് ജാമിൽ പെടുന്നത് ഒരു വലിയ പ്രശ്നം തന്നെയാണ്, അല്ലെ? മിനിറ്റുകളല്ല ചിലപ്പോൾ മണിക്കൂറുകൾ തന്നെ ട്രാഫിക്ക് ബ്ലോക്കിൽ കിടക്കേണ്ടി വരും. എന്നാൽ സ്വിറ്റ്‌സർലൻഡുകാർ ഈ പ്രശ്നം പരി​ഹരിക്കാനായി ഒരു അടിപ്പൊളി ഐഡിയ കണ്ടുപിച്ചിട്ടുണ്ട്. റോഡിലെ ട്രാഫിക് ബ്ലോക്കിലൂടെ പോകുന്നതിലും എളുപ്പം എന്ന് കരുതി ഇവർ ചെയ്യുന്നത് നീന്തി ജോലിക്ക് പോവുക എന്നതാണ്.

സ്വിറ്റ്‌സർലൻഡിൻ്റെ തലസ്ഥാനമായ ബേണിലാണ് ആളുകൾ നീന്തി ജോലിക്ക് പോകുന്നത്. പ്രത്യേകിച്ച് വേനൽക്കാലമായാൽ ഇവിടെ പ്രദേശവാസികളും വിനോദസഞ്ചാരികളും എല്ലാം നീന്താൻ ഇഷ്ടപ്പെടുന്നു എന്നാണ് പറയുന്നത്. പക്ഷെ, ജോലിക്ക് നീന്തി പോയാൽ വസ്ത്രങ്ങളും മറ്റു സാധനങ്ങളും നനയില്ലേ എന്നല്ലെ ചിന്തിക്കുന്നത്? എന്നാൽ അവ നനയില്ല. കാരണം അതെല്ലാം ഒരു വാട്ടർപ്രൂഫ് ബാ​ഗിലാക്കിയാണ് കൊണ്ടുപോകുന്നത്.

നീന്തൽവസ്ത്രങ്ങളോ അല്ലെങ്കിൽ നീന്തൽ എളുപ്പമാക്കുന്ന വസ്ത്രങ്ങളോ ആണ് ആളുകൾ ധരിക്കുക. 20ാം നൂറ്റാണ്ടിന്റെ അവസാനത്തിൽ തന്നെ സ്വിറ്റ്സർലാൻഡ് ഇവിടുത്തെ തടാകങ്ങളും പുഴകളും എല്ലാം വൃത്തിയാക്കാനുള്ള തീരുമാനം എടുത്തിരുന്നു. അതുകൊണ്ട് തന്നെ ഇവിടുത്തുകാർക്ക് നീന്തൽ എളുപ്പമുള്ള സം​ഗതിയാണ്.

Tags:    

Similar News