സൂപ്പർ സ്റ്റാർ എന്താണെന്ന് പാർവതി തിരുവോത്ത്; അസൂയപ്പെട്ടിട്ട് കാര്യമില്ലെന്ന് ജനം
പാർവതി തിരുവോത്ത് എന്നും വിവാദങ്ങളുടെ തോഴിയാണ്. ഇടയ്ക്കിടെ എന്തെങ്കിലും വിവാദങ്ങളിൽ താരം ചെന്നുപെടുക പതിവാണ്. അതു മനപ്പൂർവമാണെന്ന് ആളുകൾ പറയുന്നു. അടുത്തിടെ സൂപ്പർ സ്റ്റാറുകളെക്കുറിച്ച് താരം നടത്തിയ പ്രസ്താവന വൻ വിവാദങ്ങളും പരുഷമായ പ്രതികരണങ്ങൾക്കും വഴിവച്ചു.
റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത നോട്ട് ബുക്ക് എന്ന ചിത്രത്തിലൂടെയാണ് പാർവതി വെള്ളിത്തിരയിലെത്തിയത്. മലയാളത്തിനു പുറമെ ഇതരഭാഷകളിലും തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട് താരം. സൂപ്പർ സ്റ്റാർഡം ആർക്കും ഒന്നും കൊടുത്തിട്ടില്ലെന്ന് പാർവതി. സമയം പാഴാക്കാനുള്ള കാര്യം മാത്രമാണത്.
സൂപ്പർ സ്റ്റാർ എന്നത് എന്താണ് എന്നു പോലും മനസിലാകുന്നില്ല. അതുകൊണ്ട് ഇവിടെ ആർക്കാണ് ഗുണം ഉണ്ടായിട്ടുള്ളത്. സൂപ്പർ സ്റ്റാറിന്റെ അർഥം എന്താണെന്ന് എനിക്ക് മനസിലാകുന്നില്ല. ഇൻഫ്ലുവൻസ് ആണോ, ഇമേജ് ആണോ താരാരാധന മൂത്ത് ആൾക്കാർക്ക് ഭ്രാന്താകുന്നതാണോ ... എനിക്കറിയില്ല. ഒരു അഭിമുഖത്തിൽ ആയിരുന്നു നടിയുടെ പരാമർശം.
പാർവതിയുടെ ഈ വീഡിയോ പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് പ്രതികരണവുമായി രംഗത്തെത്തിയത്. മോഹൻലാൽ, മമ്മൂട്ടി എന്നൊക്കെ പറയണമെന്നുണ്ട് പക്ഷെ ഈഗോ സമ്മതിക്കുന്നില്ല, ഇതു ശ്രദ്ധ കിട്ടാൻ വേണ്ടി പറയുന്നതാണ്, ഫെമിനിനിസം കൂടി മെഴുകി മെഴുകി നല്ല പടങ്ങൾ ഇല്ലാണ്ടായി. സാരമില്ല. താരമൂല്യമുള്ളവർ പൈസ ഉണ്ടാക്കുന്നതു കണ്ടിട്ട് നല്ല നിരാശ കാണും എന്നിങ്ങനെ പോകുന്നു കമന്റുകൾ.