നീറ്റ് അത്ര നീറ്റല്ല; പ്രശ്നത്തിൽ ഇടപ്പെടണമെന്ന് ധ്രുവ് റാഠിയോട് നീറ്റ് പരീക്ഷയെഴുതിയ വിദ്യാർത്ഥികൾ

Update: 2024-06-08 12:09 GMT

നീറ്റ് പരീക്ഷാ ഫലവും സോഷ്യല്‍ മീഡിയ ഇൻഫ്ലുവൻസർ ധ്രുവ് റാത്തിയും തമ്മില്ലെന്താണ് ബന്ധം? ജൂൺ 4ന് നീറ്റ് പരീക്ഷാ ഫലം വന്നതിന് പിന്നാലെ പരാതികളുടെ ഒരു പ്രവാഹമായിരുന്നു. നീറ്റ് ഫലം വന്നപ്പോൾ ഇതാദ്യമായി 67 പേർക്ക് ഫുൾ മാർക്ക്. അതുപോലെ ​ഗ്രേസ് മാർക്കിലും ക്രമക്കേടുണ്ടെന്നാണ് പരാതി. തുടർന്ന് നിരവധി പേർ സോഷ്യല്‍ മീഡിയ ഇൻഫ്ലുവൻസറായ ധ്രുവ് റാത്തിയുടെ പോസ്റ്റുകൾക്ക് താഴെ ഈ വിഷയത്തെ കുറിച്ചൊരും വീഡിയോ ചെയ്യണം എന്ന് അഭ്യർഥിച്ചു. മോദി ​ഗവൺമെന്റിനെ നിരന്തരം വിമർശിച്ചുകൊണ്ടും പൊതു ജനങ്ങളനുഭവിക്കുന്ന പ്രശ്നങ്ങളെ ഏറ്റെടുത്തുകൊണ്ടും വീഡിയോകളിറക്കുന്ന ധ്രുവ് റാത്തിക്ക് യുവജനങ്ങളുടെ ഇടയിൽ സ്വീകാര്യതയേറയാണ്. തങ്ങളുടെ പ്രശ്നങ്ങൾ മുൻ നിരയിൽ കൊണ്ടുവരാനാണ് ധ്രുവിനെ അവർ സമീപിച്ചത്.

Full View

പിന്നെ അധികം വൈകാതെ തന്നെ ധ്രുവ് റാത്തിയുടെ എൻട്രി ഉണ്ടായി. തന്റെ ഫെളോവഴ്സിനെ നിരാശപ്പെടുത്താതെ വിഷയത്തെക്കുറിച്ച് ആധികാരികമായി തന്നെ ധ്രുവ് സംസാരിച്ചു. നീറ്റിൽ നടന്നത് തട്ടിപ്പ് തന്നെയാണെന്നാണ് ധ്രുവിന്റെ വാദം. എന്തായലും കുറച്ചു കാലം കൊണ്ട് തന്നെ യൂത്തിന്റെ ഹീറോയാവാനും സമൂ​ഹത്തിൽ ഒരു ചലനമുണ്ടാക്കാനും ധ്രുവിവിന് സാധിച്ചു എന്ന് പറയാതെ പറ്റില്ല.

Tags:    

Similar News