നാഗ ചൈതന്യ-ശോഭിത ധൂലിപാല വിവാഹ നിശ്ചയം കഴിഞ്ഞു

Update: 2024-08-08 08:32 GMT

നടൻ നാ​ഗ ചെെതന്യയും നടി ശോഭിത ധൂലിപാലയും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞു . ഹെെദരാബാദിലെ നടൻ്റെ വസതിയിൽ വെച്ചായിരുന്നു വിവാഹനിശ്ചയം നടന്നത്. ഇരുവരുടെയും ഏറ്റവും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരിക്കും ചടങ്ങിൽ പങ്കെടുത്തത്.നാ​ഗ ചെെതന്യയുടെ പിതാവ് നാഗാർജുന അക്കിനേനിയാണ് വിവാഹ നിശ്ചയ വാർത്ത ഔദ്യോഗികമായി എക്സ് പോസ്റ്റിലൂടെ അറിയിച്ചത്. ചിത്രങ്ങളും പങ്കുവെച്ചിട്ടുണ്ട്. നാ​ഗ ചെെതന്യയും ശോഭിതയും പ്രണയത്തിലാണെന്ന് അഭ്യൂഹം ഏറെ നാളുകളായി പ്രചരിക്കുന്നുണ്ടെങ്കിലും ഇരുവരും ഇതെ കുറിച്ച് പ്രതികരിച്ചിരുന്നില്ല. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾക്ക് സോഷ്യൽ മീഡിയയിൽ വലിയ പ്രചാരണം ലഭിച്ചിരുന്നു.

Tags:    

Similar News