മോഹൻലാൽ എന്‍റെ ആത്മീയഗുരു; മുൻജന്മത്തിൽ ബുദ്ധസന്യാസി, 63-ാം വയസിൽ മരിച്ചു: ലെന
മലയാളികളുടെ പ്രിയപ്പെട്ട നടിമാരിലൊരാളാണ് ലെന. തന്‍റെ അഭിപ്രായങ്ങളും അഭിരുചികളും തുറന്നുപറയുന്നതിൽ ലെന വിമുഖത കാണിക്കാറില്ല. മിനി സ്ക്രീനിലൂടെ അഭിനയലോകത്തു പ്രവേശിച്ച താരം പിന്നീട് ബിഗ്സ്ക്രീനിലെ അവിഭാജ്യഘടകമായി മാറുകയായിരുന്നു. അടുത്തിടെ ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ താരം പറഞ്ഞ ചില കാര്യങ്ങൾ അവിശ്വസനീയമാണ്.
കഴിഞ്ഞ ജന്മം താനൊരു ബുദ്ധ സന്യാസി ആയിരുന്നുവെന്നും 63-ാം വയസിൽ താൻ അന്തരിച്ചെന്നും ലെന പറയുന്നു. മാത്രമല്ല, ആ ജീവിതം മുഴുവൻ തനിക്ക് ഓർമയുണ്ടെന്നും ലെന അഭിമുഖത്തിൽ പറയുന്നുണ്ട്. ചലച്ചിത്രലോകത്ത് തന്നെ ഏറ്റവുമധികം സ്വാധീനിച്ച വ്യക്തി മോഹൻലാൽ ആണെന്നും ലെന പറയുന്നു.
ലാലേട്ടനൊപ്പം ഒരു സിനിമ ചെയ്യുക എന്നത് തന്‍റെ ആഗ്രഹമായിരുന്നു. 2008ൽ ഭഗവാൻ എന്ന ചിത്രത്തിലൂടെയാണ് അവസരം ലഭിച്ചത്. ലൊക്കേഷനിലെ ഒഴിവുസമയത്ത് ഓഷോയുടെ കറേജ് എന്ന പുസ്തകം വായിക്കുകയായിരുന്നു. ലാലേട്ടൻ എന്നോട് എന്താണ് വായിക്കുന്നത് എന്ന് ചോദിച്ചുകൊണ്ട് പുസ്തകമെടുത്ത് തുറന്നുനോക്കി. ഓഷോയുടെ ദി ബുക്ക് ഓഫ് സീക്രട്ട് വായിക്കാൻ ആവശ്യപ്പെട്ടു. പുസ്തകം വാങ്ങി. അഭിമുഖത്തിൽ മോഹൻലാൽ തന്‍റെ ആത്മീയഗുരുവാണെന്നും ലെന പറയുന്നു.