മഴയത്ത് റീൽസെടുക്കുന്ന പെൺകുട്ടി, ഫോട്ടോ ബോംബ് ചെയ്ത് മിന്നല്‍

Update: 2024-06-28 13:25 GMT

ഇപ്പോൾ റീലെടുക്കാൻ ശ്രമിച്ച് പണി കിട്ടുന്നതാണ് പുതിയ ട്രൻഡ്. ടെറസിന് മുകളില്‍ നിന്നു റീലെടുക്കാൻ നോക്കുകയായിരുന്ന പെൺകുട്ടിക്കും കിട്ടി നല്ല ഒന്നാന്തരം പണി. മഴയത്തു നിന്നൊരു റീലെടുക്കാം എന്നു വിചാരിച്ചപ്പോഴാണ് തൊട്ടടുത്ത സെക്കൻഡിൽ പെണ്‍കുട്ടിയുടെ സമീപതായി മിന്നൽ പതിച്ചത്. പിന്നെ ഒന്നും നോക്കിയില്ല ജീവനും കൊണ്ട് ഒരൊറ്റയോട്ടം.

Full View

അതേ സ്ഥാനത്ത് തന്നെ വീണ്ടും രണ്ടു തവണ മിന്നലേൽക്കുന്നുണ്ട്. എന്തായാലും തലനാരിഴയ്ക്കാണ് ബീ​ഹാർ സ്വദേശിനിയായ സാനിയ കുമാരി എന്ന പെൺകുട്ടി രക്ഷപ്പെട്ടത്. ബീ​ഹാറിൽ ഇടിമിന്നൽ വലിയ ഭീഷണിയായികൊണ്ടിരിക്കുകയാണ്. സംസ്ഥാനത്ത് ഇതുവരെ മൊത്തം എട്ടു പേരാണ് ഇടിമിന്നലേറ്റ് മരിച്ചത്.

Tags:    

Similar News