ലാൻഡോൾട്ട് ദൗത്യം; ബഹിരാകാശത്തേക്ക് നാസ കൃതൃമ നക്ഷത്രം അയക്കും; ദൗത്യം 2029ൽ

Update: 2024-08-06 12:41 GMT

ബഹിരാകാശത്തേക്ക് നാസ ഒരു കൃത്രിമ നക്ഷത്രത്തെ വിടാനൊരുങ്ങുകയാണെന്ന വാർത്ത ഈയിടെ പുറത്തു വന്നിരുന്നു. നക്ഷത്രം എന്നൊക്കെ കേൾക്കുമ്പോൾ ഒരു വമ്പൻ നക്ഷത്രമാണെന്നായിരിക്കും വിചാരിക്കുന്നതല്ലെ? എന്നാൽ ഇതിന് ഒരു ടോസ്റ്ററിന്റെ വലുപ്പം മാത്രമേയുള്ളു. ലാൻഡോൾട്ട് എന്ന ഈ ദൗത്യത്തിലൂടെ യഥാർഥ നക്ഷത്രങ്ങളെപ്പറ്റി കൂടുതൽ പഠിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിനുള്ളിലുള്ള സാറ്റലൈറ്റിൽ എട്ടു ലേസറുകളുമുണ്ട്. നക്ഷത്രങ്ങൾ, സൂപ്പർനോവകൾ തുടങ്ങിയ ബഹിരാകാശ സംഭവങ്ങളിൽ നിന്നുള്ള പ്രകാശത്തിന്റെ പ്രതീതി സൃഷ്ടിക്കലാണ് ലാൻഡോൾട്ട് ദൗത്യത്തിന്റെ പ്രധാന ദൗത്യം. ഇത് ലേസർ ബീമുകളെ ഭൂമിയിലുള്ള ഉപകരണങ്ങളിലേക്ക് അയയ്ക്കും.

Full View

ഇതിലൂടെ നക്ഷത്രങ്ങളെ കൂടുതൽ പഠക്കാൻ കഴിഞ്ഞാൽ പ്രപഞ്ചത്തിന്റെ വികാസം ഉൾപ്പെടെയുള്ള കാര്യങ്ങൾ കൂടുതൽ മനസ്സിലാക്കാൻ കഴിഞ്ഞെക്കും എന്നാണ് ​ഗവേഷകർ കരുതുന്നത്. 2029ൽ ഭൂമിയിൽ നിന്ന് 35,785 കിലോമീറ്റർ ഉയരത്തിലുള്ള ഭ്രമണപഥത്തിൽ ലാൻഡോൾട്ടിനെ വിക്ഷേപിക്കാനാണ് നാസ പ്ലാനിടുന്നത്. പ്രശസ്ത ജ്യോതിശ്ശാസ്ത്രജ്ഞനായ ആർലോ ലാൻഡോൾട്ടിന്റെ പേരാണ് ഈ ദൗത്യത്തിനു നൽകിയിരിക്കുന്നത്.

Tags:    

Similar News