താര ദമ്പതിമാര്‍ക്കിടയില്‍ വേര്പിരിയലുകള് സാധാരണമായി സംഭവിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ പ്രണയവും ജീവിതവും എങ്ങനെയാണ് ആഘോഷമാക്കേണ്ടതെന്നു കാണിച്ചുതരികയാണ് ജയറാം-പാര്‍വതി ദമ്പതിമാര്‍. തങ്ങളുടെ ജീവിതത്തിലെ ആദ്യനാളുകൾ ഓർത്തെടുക്കുകയാണ് ജയറാം
കരുക്കള്‍ എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുന്ന സമയം. തേക്കടിയാണ് ലൊക്കേഷന്‍. അവിടെവച്ചാണ് രണ്ടുപേരും മനസുതുറന്നു സംസാരിക്കുന്നത്. രണ്ടു പേരുടെയും മനസില്‍ പ്രണയമുണ്ടെന്ന് അറിയാവുന്നതുകൊണ്ട് ടെന്‍ഷന്‍ ഉണ്ടായിരുന്നില്ല. ലോകത്തില്‍ ഏറ്റവും പ്രിയപ്പെട്ട സ്ഥലമാണ് തേക്കടി. പരസ്പരം പ്രൊപ്പോസ് ചെയ്യേണ്ട ആവശ്യമൊന്നുമില്ലായിരുന്നു. ഇഷ്ടമാണ് എന്ന് ഞാനോ ജയറാമോ പരസ്പരം പറഞ്ഞിട്ടുമില്ല. പ്രണയം പറഞ്ഞറിയിക്കേണ്ട ഒന്നാണെന്ന ചിന്ത ഞങ്ങള്‍ക്കില്ല.
എത്ര കഷ്ടപ്പെട്ടിട്ടാണെങ്കിലും വീട്ടുകാരുടെ അനുവാദത്തോടെയാകും വിവാഹം കഴിക്കുകയെന്നു ഞങ്ങള്‍ തീരുമാനിച്ചിരുന്നു. നാലു വര്‍ഷത്തോളം കാത്തിരുന്നു. ഞങ്ങളുടെ സ്നേഹം ദൈവത്തിനും കുടുംബത്തിനും മനസിലായി. കാത്തിരിപ്പിനൊടുവില്‍ വിവാഹമെന്ന സ്വപ്നം പൂവണിഞ്ഞു.
ഗുരുവായൂരപ്പന്റെ നടയില്‍ വച്ചായിരുന്നു വിവാഹം. ജീവിതം തുടങ്ങുന്നത് എഴുന്നൂറ് സ്ക്വയര്‍ ഫീറ്റ് മാത്രമുള്ള ഫ്ളാറ്റിലാണ്. ആ സമയത്താണ് വിക്രമിന്റെ ഗോകുലം എന്ന സിനിമയില്‍ അവസരം ലഭിക്കുന്നത്. പിന്നീട് തിരക്കായി. ചെന്നൈയില്‍ സ്ഥിരതാമസമാക്കി. അവിടെയൊരു ഫ്ളാറ്റു വാങ്ങി. മോള് ജനിച്ചശേഷമാണ് സ്വന്തമായി ഒരു വീടുവേണം എന്നു തോന്നുന്നത്- ജയറാം പറഞ്ഞു.