ബഹിരാകാശത്തേക്ക് ഒരു ഓസ്ട്രെലിയൻ മേക്കാനിക്കിനെ ആയക്കാൻ ഐഎസ്ആർഒ; ഒപ്റ്റിമസിന്റെ വിക്ഷേപണം 2026ൽ

Update: 2024-07-02 08:54 GMT

ബഹിരാകാശത്തേക്ക് ഒരു ഓസ്ട്രെലിയൻ മേക്കാനിക്കിനെ ലോഞ്ച് ചെയ്യാനൊരുങ്ങുകയാണ് ഐഎസ്ആർഒ. ഓസ്‌ട്രേലിയയുടെ ഒപ്റ്റിമസ് എന്ന പേടകമാണ് ഈ മെക്കാനിക്ക്. 2026ൽ ഒപ്റ്റിമസിനെ ഇന്ത്യയുടെ എസ്എസ്എല്‍വി റോക്കറ്റില്‍ ലോഞ്ച് ചെയ്യാൻ ഓസ്‌ട്രേലിയന്‍ ഇന്‍ സ്‌പേസ് സര്‍വീസിങ് സ്റ്റാര്‍ട്ട്അപ്പ്ആയ സ്‌പേസ് മെഷീന്‍സ് കമ്പനിയും ഐഎസ്ആര്‍ഒ വാണിജ്യ വിഭാഗമായ ന്യൂ സ്‌പേസ് ഇന്ത്യലിമിറ്റഡും തമ്മില്‍ കരാറായി കഴിഞ്ഞു. ഓസ്‌ട്രേലിയ ഇതുവരെ രൂപകല്‍പന ചെയ്ത ഏറ്റവും ഭാരമേറിയ പേടകമാണ് 450 കിലോഗ്രാം ഭാരമുള്ള ഒപ്റ്റിമസ്.

Full View

ഉപഗ്രഹങ്ങളുടെ അറ്റകുറ്റപ്പണി, ഇന്ധനം നിറയ്ക്കല്‍ തുടങ്ങി ബഹിരാകാശത്ത് വെച്ച് ഉപഗ്രഹങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും അതുവഴി അവയുടെ ആയുസ് വര്‍ധിപ്പിക്കാനും സാധിക്കും. പണിമുടക്കി കിടക്കുന്ന വാഹനങ്ങളെ റോഡിലെത്തി ശരിയാക്കുന്ന മെക്കാനിക്കിനെ പോലെ കേടായ ഉപഗ്രഹങ്ങള്‍ ബഹിരാകാശത്ത് വെച്ച് ശരിയാക്കുകയാണ് സ്‌പേസ് മെഷീന്‍സ് കമ്പനിയുടെ ലക്ഷ്യം. ഒപ്റ്റിമസിന് അതു സാധിക്കും.

ബഹിരാകാശ രംഗത്തെ സഹകരണം ലക്ഷ്യമിട്ടുള്ള ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള സ്‌പേസ് മൈത്രി സഹകരണത്തിന്റെ ഭാഗമായാണ് ഈ കരാര്‍. 2024 ഏപ്രിലിലാണ് സ്‌പേസ് മെഷീന്‍സ് കമ്പനി സ്‌പേസ് മൈത്രി പ്രൊജക്ട് പ്രഖ്യാപിച്ചത്. 85 ലക്ഷം ഓസ്‌ട്രേലിയന്‍ ഡോളറാണ് ഇതിനായി ഓസ്‌ട്രേലിയന്‍ ബഹിരാകാശ ഏജന്‍സി വഴി ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ അനുവദിച്ചത്.

Tags:    

Similar News