ട്രാഫിക് പോലീസ് ഇനി കൂളാകും; എസി ഹെൽമെറ്റുകളുമായി ഐഐഎം വഡോദരയിലെ വിദ്യാർത്ഥികൾ

Update: 2024-04-19 13:47 GMT

ട്രാഫിക് പോലീസിനായി എസി ഹെൽമെറ്റുകൾ നിർമ്മിച്ച് വഡോദരയിലെ വിദ്യാർത്ഥികൾ. ദിനം പ്രതി ഉയരുന്ന ചൂട് കാരണം വീടനകത്തും പുറത്തും രക്ഷയില്ലെന്നായി. അപ്പോൾ ഈ ചുട്ടുപൊള്ളുന്ന വെയിലത്തു നിന്നു ട്രാഫിക് നിയന്ത്രിക്കുന്ന പോലീസുകാര്‍ക്കാരുടെ അവസ്ഥ എന്തായിരിക്കും. ഈ ചിന്തയാണ് ട്രാഫിക് പോലീസിനായി എസി ഹെൽമെറ്റുകൾ നിർമ്മിക്കാൻ ​ഗുജറാത്തിലെ ഐഐഎം വഡോദരയിലെ വിദ്യാർത്ഥികൾക്ക് പ്രചോ​ദനം നൽകിയത്. പൊലീസ് ഉദ്യോ​ഗസ്ഥരുടെ സമർപ്പണത്തിനുള്ള ആദരവാണ് ഈ എസി ഹെൽമറ്റുകളെന്നാണ് വിദ്യാർത്ഥികൾ പറയുന്നത്.

Full View

ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഹെൽമെറ്റ് ശരീര താപനില നിലനിർത്താൻ സഹായിക്കുമെന്ന് വിദ്യാര്‍ത്ഥികള്‍ അവകാശപ്പെടുന്നു. ഇതിനോടകം 450 ഓളം ഉദ്യോഗസ്ഥർക്ക് ഈ ഹെൽമെറ്റ് നൽകിയിട്ടുണ്ടെന്നാണ് വഡോദര പൊലീസ് വകുപ്പ് അറിയിച്ചത്. ഇതിന്‍റെ ഊർജ്ജ സ്രോതസ്സ് ഉദ്യോഗസ്ഥർ അരയിൽ കെട്ടിയിരിക്കുന്ന ബെൽറ്റാണ്. അതൊരു ബാറ്ററി പായ്ക്കാണ്. ഒരു ഫുൾ ചാർജിൽ എട്ട് മണിക്കൂർ വരെ ഫലപ്രദമായി പ്രവർത്തിക്കാൻ ഈ ഹെൽമെറ്റുകൾക്ക് കഴിയും എന്നാണ് റിപ്പോർട്ട്. 500 ഗ്രാം ഭാരമുള്ള എസി ഹെൽമെറ്റുകൾക്ക് 12,000 മുതൽ 16,000 വരെയാണ് വില. എന്നാൽ ഇത് ആദ്യമായിട്ടല്ല, കഴിഞ്ഞ വർഷം അഹമ്മദാബാദ് ട്രാഫിക് പോലീസും എസി ഹെൽമെറ്റുകളുമായി രംഗത്തെത്തിയിരുന്നു.

Tags:    

Similar News