തിമിംഗലവേട്ട തുടരുമെന്ന് ഐസ്‍ലൻഡ്; 128 ഫിൻ തിമിംഗലങ്ങളെ വേട്ടയാടാനുള്ള പെർമിറ്റ് നൽകി

Update: 2024-06-20 13:38 GMT

തിമിംഗലവേട്ട നിർത്താൻ ഉദ്ദേശ്യമില്ലെന്ന് ഐസ്‍ലൻഡ്. വാണിജ്യാടിസ്ഥാനത്തിലുള്ള തിമിംഗലവേട്ട നിർത്താനാണ് ഐസ്‍ലൻഡ് തയാറാകാത്തത്. പല രാജ്യങ്ങളും തിമിംഗലവേട്ടയിലേർപ്പെട്ടിരുന്നുവെങ്കിലും തിമിംഗലങ്ങളുടെ പാരിസ്ഥിതികമായ പ്രാധാന്യം കണക്കിലെടുത്ത് തിമിംഗലവേട്ട നിർത്താനോ നിയന്ത്രിക്കാനോ അവർ നിർബന്ധിതരായിരുന്നു. എന്നാൽ ജപ്പാൻ, നോർവേ, ഐസ്‌ലൻഡ് എന്നീ രാജ്യങ്ങൾ തിമിംഗല വേട്ട പിന്നെയും തുടർന്നു. തിമിംഗലവേട്ട തങ്ങളുടെ രാജ്യങ്ങളുടെ സംസ്കാരത്തിന്റെയും സമൂഹത്തിന്റെയും ഭാ​ഗമായി കഴിഞ്ഞു എന്നാണ് ഇവർ മുന്നോട്ടുവച്ച ന്യായം. എന്നാൽ ഈ വർഷം തങ്ങളുടെ നയങ്ങളിൽ മാറ്റം വരുത്തുമെന്ന് ഐസ്‌ലൻഡ് പ്രഖ്യാപിച്ചിരുന്നു. പക്ഷെ പരിസ്ഥിതി സ്‌നേഹികൾളുടെ പ്രതീക്ഷകളെല്ലാം തകർത്തുകൊണ്ടു ഈ വർഷം 128 ഫിൻ തിമിംഗലങ്ങളെ വേട്ടയാടാനുള്ള ലൈസൻസ് ഹ്വാലുർ എന്ന കമ്പനിക്ക് നൽകിയിരിക്കുകയാണ് ഐസ്‌ലൻഡ്.

Full View

എന്നാൽ ഈ നീക്കത്തിനെതിരെ വൻതോതിലുള്ള വിമർശനവും ഉയർന്നിട്ടുണ്ട്. വേട്ടയ്ക്കിരയാകുന്ന തിമിംഗലങ്ങളിൽ പലതും രണ്ടു മണിക്കൂറൊക്കെ കഴിഞ്ഞാണ് ചാവുന്നത്. മാത്രമല്ല ഇവ ശരാശരി 11.5 മിനിറ്റെങ്കിലും കടുത്ത വേദനയിലൂടെ കടന്നുപോകുന്നുണ്ടെന്നും ഹ്യുമൻ സൊസൈറ്റി ഇന്റർനാഷനൽ ആനിമൽ പ്രൊട്ടക്ഷൻ ചാരിറ്റി എന്ന സംഘടന പറയ്യുന്നു. ഇങ്ങനെ വേട്ടയാടുന്ന തിമിംഗലങ്ങളുടെ മാംസം ജപ്പാനിലേക്കാ‌ണ് കയറ്റുമതി ചെയ്യുന്നത്. ജപ്പാനിൽ തിമിംഗല മാംസത്തിന് വൻ ഡിമാൻഡാണ്.

Tags:    

Similar News