എനിക്ക് വിശക്കുന്നു, ഇന്നലെ മുതല്‍ ഒന്നും കഴിച്ചിട്ടില്ലെന്ന് അവരോടു പറഞ്ഞു; വിദ്യാ ബാലന്‍
ബോളിവുഡിലെ സൂപ്പര്‍ താരമാണ് വിദ്യാ ബാലന്‍. മലയാളി വേരുകളുള്ള താരത്തെ കേരളക്കരയിലും പ്രിയങ്കരിയാണ്. തന്റെ ജീവിതത്തില്‍ സംഭവിച്ച ഒരു പന്തയത്തെക്കുറിച്ചു തുറന്നു പറയുകയാണ് താരം.
ഒബ്‌റോയ് ദ പാംസിലെ കോഫി ഷോപ്പില്‍ പോയി ഭക്ഷണം യാചിച്ച് വാതിലില്‍ മുട്ടാനാണ് പന്തയം വച്ചവര്‍ എന്നോട് പറഞ്ഞത്. ഞാന്‍ അവിടെ പോയി തുടര്‍ച്ചയായി മുട്ടി. ഞാനൊരു നടിയാണെന്ന് അവര്‍ക്കറിയില്ലാരുന്നു. എനിക്ക് വിശക്കുന്നു, ഇന്നലെ മുതല്‍ ഒന്നും കഴിച്ചിട്ടില്ല, ഭക്ഷണം തരണമെന്ന് യാചിച്ച് ഞാന്‍ വാതിലില്‍ മുട്ടിക്കൊണ്ടിരുന്നു.
എന്നാല്‍ അവര്‍ എനിക്കുനേരേ മുഖം തിരിക്കുകയാണ് ചെയ്തത്. ഞാന്‍ ചെയ്യുന്നത് കണ്ട് അവസാനം കൂട്ടുകാര്‍ വന്ന് എന്നെ തിരിച്ചുകൂട്ടികൊണ്ടുപോയി. അതോടെ ഞാന്‍ ആ പന്തയത്തില്‍ വിജയിച്ചു- വിദ്യാ ബാലന്‍ പറഞ്ഞു.