തരംഗമായി ഹാംസ്റ്റർ കോമ്പാറ്റ്; എങ്ങനെ കളിക്കാം? കോയിൻ എങ്ങനെ പണമായി മാറും?
യുവാക്കള്‍ക്കിടയില്‍ വലിയ സ്വീകാര്യതയാണ് ഹാംസ്റ്റര്‍ കോംബാറ്റ് എന്ന ക്രിപ്റ്റോ ഗെയിമിന്. ടെലഗ്രാം മെസേജിങ് ആപ്പ് അടിസ്ഥാനമാക്കിയുള്ള പ്ലേ റ്റു ഏണ്‍ മെസേജിങ് ബോട്ടാണ് ഹാസ്റ്റര്‍ കോംബാറ്റ്. അപ്പോൾ എങ്ങനെയാണ് ഈ ഗെയിം കളിക്കേണ്ടത്? ഗെയിമില്‍ ഒരു വെര്‍ച്വല്‍ ബിസിനസ് എക്സ്ചേഞ്ചിന്റെ സി.ഇ.ഒ. ആയിരിക്കും നിങ്ങള്‍. ബിനിനസ് മെച്ചപ്പെടുത്തുകയാണ് നിങ്ങളുടെ ഉത്തരവാദിത്വം. അതിനായി വരുമാനത്തിലേക്ക് നയിക്കുന്ന ടാസ്‌കുകള്‍ പൂര്‍ത്തിയാക്കണം.
ഈ ടാസ്‌കുകള്‍ കംപ്ലീറ്റ് ചെയ്യ്തും, സ്ക്രീനിലെ ഹാംസ്റ്ററിനെ ടാപ്പ് ചെയ്തും, ഗെയിമിലേക്ക് സുഹൃത്തുക്കളെ ഇൻവൈറ്റ് ചെയ്തും ഉപഭോക്താവിന് ഹാംസ്റ്റര്‍ ടോക്കണ്‍ സമ്പാദിക്കാം. നിലവില്‍ സാധാരണ ഗെയിമുകളില്‍ കിട്ടുന്ന ടോക്കണുകളെ പോലെ ഹാംസ്റ്റര്‍ ഉപയോഗിച്ച് ഗെയിമിലുള്ള നിങ്ങളുടെ കഥാപാത്രത്തിന്റെ കഴിവുകള്‍ മെച്ചപ്പെടുത്താനും ഇവന്റുകളില്‍ പങ്കെടുക്കാനുമാവും. ഹാംസറ്റര്‍ ടോക്കണ്‍ താമസിയാതെ പ്രധാന ക്രിപ്റ്റോ എക്സ്ചേഞ്ചുകളില്‍ ലിസ്റ്റ് ചെയ്യുമെന്നുമാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ഗെയിമര്‍മാര്‍ക്ക് അവര്‍ നേടിയ കോയിനുകള്‍ പണമാക്കി മാറ്റണമെങ്കില്‍, കോയിനുകള്‍ ആദ്യം ടോണ്‍ വാളറ്റ് അഥവാ ടെലഗ്രാം വാലറ്റിലേക്ക് മാറ്റണം. ഈ വാലറ്റ് വഴി കോയിന്‍ യു.എസ്. ഡോളറിന്റെ ക്രിപ്റ്റോ പതിപ്പായ യു എസ് ഡി ടി യിലേക്ക് മാറ്റാനാവും. യുഎസ്ഡിടിയിലേക്ക് മാറ്റിക്കഴിഞ്ഞാല്‍, അത് പ്രമുഖ ക്രിപ്റ്റോ എക്സ്ചേഞ്ചുകളായ കുകോയിന്‍, ബിനാന്‍സ്, ഡെല്‍റ്റ് എക്സ്ചേഞ്ച് എന്നിവയിലേക്ക് മാറ്റാനും അതുവഴി യുഎസ്ഡിടിയെ ഇന്ത്യൻ രൂപയിലേക്ക് മാറ്റാനുമാകും. ശേഷം യു.പി.ഐ. വഴി പണം ബാങ്കിലേക്ക് പിന്‍വലിക്കാം.