അങ്ങനെ ചെയ്തില്ലായിരുന്നെങ്കിൽ ജീവിതകാലം മുഴുവന്‍ ഒതുങ്ങേണ്ടിവരുമായിരുന്നു: സ്വാസിക
ചതുരം എന്ന സിനിമയിലൂടെ വൻ ശ്രദ്ധ നേടിക്കൊടുത്തത് യുവനായികയാണ് സ്വാസിക. ആ സമയത്തെ ചില കാര്യങ്ങൾ തുറന്നുപറയുകയാണ് സ്വാസിക.
ചതുരത്തിന്റെ ട്രെയിലര്‍ റിലീസായപ്പോള്‍ എനിക്കെതിരേ വലിയ ആക്രമണങ്ങൾ ഉണ്ടായി. സിനിമ ഇല്ലാത്തതു കൊണ്ടാണ് ഞാന്‍ ഇങ്ങനെയുള്ള രംഗങ്ങള്‍ ചെയ്യുന്നതെന്നും പണത്തിന് വേണ്ടി എന്തും ചെയ്യുമെന്ന തരത്തിലൊക്കെയുള്ള കമന്റുകള്‍. പക്ഷേ സിനിമ റിലീസായതോടെ അത്തരത്തിലുള്ള വിമര്‍ശനങ്ങളും ആക്രമണങ്ങളും അവസാനിച്ചു.
ഞാന്‍ നന്നായി ചെയ്തുവെന്ന് അവര്‍ തന്നെ പറഞ്ഞു. ഇമേജ് ബ്രേക്ക് ചെയ്യുക എന്നതായിരുന്നു ചതുരം ചെയ്യാനുള്ള കാരണം. അതിനു മുമ്പ് വരെ ചേച്ചി, അനിയത്തി, ടീച്ചര്‍ എന്നിങ്ങനെയുള്ള കഥാപാത്രങ്ങളായിരുന്നു വന്നിരുന്നത്. പക്ഷെ എനിക്ക് എല്ലാം ചെയ്യാന്‍ പറ്റുമെന്ന് തോന്നിപ്പിക്കണമായിരുന്നു. ഒപ്പം എന്നെയും വിശ്വസിപ്പിക്കണം. ഇല്ലെങ്കില്‍ നേരത്തെ പറഞ്ഞ കഥാപാത്രങ്ങളില്‍ ജീവിതകാലം മുഴുവന്‍ ഒതുങ്ങേണ്ടി വരുമെന്ന് തോന്നി. ഈ സിനിമയോടെ എന്നെക്കൊണ്ട് സാധിക്കുമെന്ന് ആളുകള്‍ക്ക് തോന്നി- സ്വാസിക പറഞ്ഞു.