വലിയ കോമ്പല്ല്; 2.5 മീറ്റർ നീളം; ഡൈനസോറുകൾക്ക് മുമ്പ് ജീവിച്ചിരുന്ന ഭീമൻ നീർപല്ലി

Update: 2024-07-10 13:18 GMT

ഡൈനസോറുകൾക്കൊക്കെ മുമ്പ് ജലാശയങ്ങളെ വിറപ്പിച്ചിരുന്ന മറ്റൊരു ഭീകരൻ ഭൂമിയിൽ ഉണ്ടായിരുന്നെന്ന് ഈയിടെ ​ഗവേഷകർ കണ്ടെത്തി. ഒരു ഭീമൻ നീർപല്ലിയാണിത്. ആഫ്രിക്കൻ രാജ്യമായ നമീബിയയിൽ നിന്നാണ് ​ഗവേഷകർക്ക് 28 കോടി വർഷത്തോളം പഴക്കമുള്ള പല്ലിയുടെ ഫോസിൽ കിട്ടിയത്. ഗയാസിയ ജെന്ന്യെ എന്ന് ശാസ്ത്ര നാമമുള്ള ഈ ഫോസിലിന് ഏകദേശം 2.5 മീറ്റർ നീളമുണ്ട്. ടോയ്‌ലറ്റ് സീറ്റുകളുടെ ഷെയ്പ്പാണത്രെ ഇവയുടെ തലയ്ക്ക്. മാത്രമല്ല അന്നത്തെ ഏറ്റവും വലിയ വേട്ടക്കാരിലൊരാളായിരുന്ന ഇവയ്ക്ക് പേടിപ്പെടുത്തുന്ന കോമ്പല്ലുകളുമുണ്ടായിരുന്നെന്നും ഗവേഷകർ പറയുന്നു.

Full View

നമീബിയയിലെ ഗയ് അസ് ഘടനയിൽ നിന്നാണ് ഈ ഫോസിൽ കണ്ടെത്തിയത്. അങ്ങനെയാണ് ആ ശാസ്ത്രനാമവും വന്നത്. തലയോട്ടിയുടെ ഭാഗങ്ങളും നട്ടെല്ലുമടങ്ങുന്ന ഈ പല്ലികളുടെ നാല് ഭാഗിക ഫോസിലുകളാണ് കണ്ടെത്തിയിരിക്കുന്നത്. ഈ ജീവി ജീവിച്ചിരുന്ന കാലത്തെ ഭൂമിയുടെ ഘടനയ്ക്കും വ്യത്യാസമുണ്ടായിരുന്നു. അക്കാലത്ത് നമീബിയ കൂടുതൽ തെക്കോട്ടായിരുന്നു സ്ഥിതി ചെയ്തിരുന്നത്. ഇന്നത്തെ അന്‌റാർട്ടിക്കയുടെ വടക്കൻ ഭാഗത്തിനു തുല്യമായ നേർരേഖയിൽ ആയിരുന്നു ഇതിന്റെയും സ്ഥാനം.

Tags:    

Similar News